Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഹയ്യ വിസ അവസാനിക്കുന്നു, രാജ്യം സന്ദർശിക്കാനുള്ള കൂടുതൽ ഓപ്ഷനുകളെ കുറിച്ച് അറിയാം 

February 21, 2024

news_malayalam_new_rules_in_qatar

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹയ്യ വിസയുടെ സാധുത 2024 ഫെബ്രുവരി 24-ന് അവസാനിക്കാനിരിക്കെ, ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹയ്യ പോർട്ടൽ വഴിയോ 'ഹയ്യ ടു ഖത്തർ' ആപ്പ് വഴി വിവിധ വിസ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയും. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ നിരവധി വിസ വിഭാഗങ്ങൾ പോർട്ടലിലുണ്ട്. 

രജിസ്റ്റർ ചെയ്യേണ്ട വിധം: 

സന്ദർശകർ ആദ്യം ഹയ്യ പോർട്ടലിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. പോർട്ടലിൻ്റെ ഹോം പേജിലെ വലതുവശത്തുള്ള "ഇവിടെ ആരംഭിക്കുക" ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷകർക്ക് വിമാന മാർഗമോ കരയിലൂടെയോ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാം. തുടർന്ന്, വിസകൾക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള നിരവധി ചോദ്യങ്ങൾക്ക് അപേക്ഷകർ ഉത്തരം നൽകണം. നാഷണാലിറ്റി, ജിസിസി റെസിഡൻസി, സ്പോൺസറുമൊത്തുള്ള യാത്ര, ന്യൂസിലാന്റ്, യു.എസ്, യു.കെ, കാനഡ, ഷെങ്കൻ ഏരിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിര താമസമോ വിസയോ ഉള്ളവരാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടാവുക. അപേക്ഷകർ നൽകിയ ഉത്തരങ്ങളെ അടിസ്ഥാനമാക്കി, അപേക്ഷകന് ലഭ്യമായതും ഉചിതമായതുമായ വിസ ഓപ്ഷനുകൾ പോർട്ടലിൽ കാണിക്കും.

ഹയ്യ പോർട്ടലിൽ A1, A2, A3, A4 എന്നീ നാല് വിസകളാണുള്ളത്. ഓരോന്നിനും പ്രത്യേക ആവശ്യകതകളുമുണ്ട്.

1. ടൂറിസ്റ്റ് വിസ (A1): 

എല്ലാ രാജ്യക്കാർക്കും A1 വിസ ലഭ്യമാണ്. A1 വിസയുടെ അംഗീകാരം ലഭിച്ചതിന് ശേഷം 100 ഖത്തർ റിയാൽ ഫീസ് അടയ്ക്കണം. കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. അപേക്ഷകർക്ക് ഖത്തറിൽ താമസ സ്ഥിരീകരണം നിർബന്ധമാണ്. സിംഗിൾ എൻട്രി വിസയാണിത്.  A1 വിസ നോൺ-റീഫണ്ടബിളും, നോൺ-ട്രാൻസ്ഫെറബിളുമാണ്.

2. ജി.സി.സി റസിഡൻ്റ് വിസ (A2): 

എല്ലാ പ്രൊഫഷനുകളിലെയും ജിസിസി നിവാസികൾക്ക് A2 വിസയ്ക്ക് അപേക്ഷിക്കാം. A2 വിസയുടെ അംഗീകാരം ലഭിച്ചതിന് ശേഷം 100 ഖത്തർ റിയാൽ ഫീസ് അടയ്ക്കണം. കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. അപേക്ഷകർക്ക് ഖത്തറിൽ താമസ സ്ഥിരീകരണം നിർബന്ധമാണ്. സിംഗിൾ എൻട്രി വിസയാണിത്.  A2 വിസ നോൺ-റീഫണ്ടബിളും, നോൺ-ട്രാൻസ്ഫെറബിളുമാണ്.

3. ETA ഉള്ള വിസ (A3): 

യുഎസ്, യുകെ, കാനഡ, ഷെങ്കൻ ഏരിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസയോ താമസാനുമതിയോ ഉള്ള വ്യക്തികൾക്കുള്ളതാണ് A3 വിസ. A3 വിസയുടെ അംഗീകാരം ലഭിച്ചതിന് ശേഷം 100 ഖത്തർ റിയാൽ ഫീസ് അടയ്ക്കണം. കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. 

4. ജിസിസി പൗരൻ്റെ കൂടെ വരുന്നവർക്കുള്ള വിസ (A4): 

ജിസിസി പൗരത്വമുള്ള സ്പോൺസറുമായി യാത്ര ചെയ്യുന്നവർക്ക് A4 വിസ ലഭിക്കും. A4 വിസയുടെ അംഗീകാരം ലഭിച്ചതിന് ശേഷം 100 ഖത്തർ റിയാൽ ഫീസ് അടയ്ക്കണം. കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. സിംഗിൾ എൻട്രി വിസയാണിത്.  A4 വിസ നോൺ-റീഫണ്ടബിളാണ്. 

അതേസമയം, വിസകൾ കർശനമായി സന്ദർശന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. ഒരു കാരണാവശാലും തൊഴിൽ വിസകളാക്കി മാറ്റാൻ കഴിയില്ല. എല്ലാ വിസകളുടെയും സാധുത കുറഞ്ഞത് 30 ദിവസമാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News