Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മലയാളി സമ്മേളനം വടംവലി മത്സരം: ദോഹ വാരിയേഴ്സും ഷാർപ്പ് ഹീൽസും ജേതാക്കൾ

November 06, 2023

Qatar_News_Malayalam

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തിൽ നവംബർ പതിനേഴിന് ആസ്പെയർ സോൺ ലേഡിസ് ‌ ഹാളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ദോഹ വാരിയേഴ്സ് ജേതാക്കളായി. ഒരുമ കൽപ്പകഞ്ചേരിയെ പരാജയപ്പെടുത്തിയാണ്‌ ദോഹ വാരിയേഴ്സ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വനിത വിഭാഗത്തിന്റെ മത്സരത്തിൽ ഷാർപ്പ് ഹീൽസ് ആണ് കിരീടം സ്വന്തമാക്കിയത്. 365 മല്ലു ഫിറ്റ്നസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ഷാർപ്പ് ഹീൽസ്‌ ഒന്നാം സ്ഥാനം നേടിയത്. 

പുരുഷ വിഭാഗത്തിൽ പതിനാലും വനിതാ വിഭാഗത്തിൽ ആറും ടീമുകളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഓൾഡ് ഐഡിയൽ സ്കൂൾ ഡൈനാമിക് ഫെസിലിറ്റിയിൽ നടന്ന പരിപാടിയിൽ സ്പോർട്സ് ചെയർമാൻ ആഷിക് അഹമ്മദ്‌, കൺവീനർ റിയാസ്‌ വാണിമേൽ, അബ്ദുൽ അസീസ്‌ എടച്ചേരി, മുസ്തഫൽ ഫൈസി, കെ എം എ റഷീദ്‌, നിസാർ ചെട്ടിപ്പടി, റഷീദ്‌ കണ്ണൂർ, ഷാഹിർ എം ടി, അലി ഷഹീർ, ഷംഷാദ്‌ സുല്ലമി, തൗഹീദ റഷീദ്‌, സൈനബ ടീച്ചർ, ജാസ്മിൻ നൗഷാദ്‌, താഹിറ അലി, റഹീല അസീസ്‌ തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തർ ഇന്ത്യൻ ടഗ്‌ ഓഫ്‌ വാർ അസോസിയേഷൻ അംഗങ്ങൾ മത്സരങ്ങൾ നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News