Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എസ് വി​ദേ​ശ​കാ​ര്യ സെക്രട്ടറി ദോഹയിൽ; പശ്ചിമേഷ്യയിൽ സംഘർഷം പടരാനുള്ള സാഹചര്യമെന്ന് ആന്റണി ബ്ലിങ്കൻ

January 08, 2024

news_malayalam_officials_visiting_qatar

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ​അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഖ​ത്ത​റി​ലെ​ത്തി. ഗസയിൽ സ​മാ​ധാ​ന വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​​ത്താ​തെ പരാജയപ്പെടുന്നതിനിടെ ആ​രം​ഭി​ച്ച മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ്ലി​ങ്ക​ൻ ഇന്നലെ (ഞാ​യ​റാ​ഴ്ച) ദോ​ഹ​യി​ലെ​ത്തി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ താനി​യു​മാ​യും ഖത്തർ പ്രധാനമന്ത്രിയുമായും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും ഗസ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യു.​എ.​ഇ, സൗ​ദി, ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും ബ്ലിങ്കൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കും. തുർക്കിയും ജോർദാനും സന്ദർശിച്ച ശേഷമാണ് ബ്ലിങ്കൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.

പശ്ചിമേഷ്യയിൽ സംഘർഷം പടരാനുള്ള സാഹചര്യമുണ്ടെന്നും, ഫലസ്തീനികളെ ഗസയിൽ നിന്ന് പുറന്തള്ളാനാവില്ലെന്നും ഖത്തർ പ്രധാനമന്ത്രിക്കൊപ്പം ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഗസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. ഗസയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളുമെന്ന ഇസ്രായേലിന്റെ ഭീഷണി ബ്ലിങ്കൻ തള്ളി.

അൽ ജസീറ മാധ്യമപ്രവർത്തകൻ ഹംസ അൽ ദഹ്ദൂഹിന്റേത് സമാനതകളില്ലാത്ത നഷ്ടമാണ്. ചെങ്കടലിൽ കപ്പലുകളെ ലക്ഷ്യംവച്ചുള്ള ഹൂതി ആക്രമണങ്ങൾക്കെതിരെയും ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. സമുദ്ര സുരക്ഷ ഉറപ്പാക്കുമെന്നും ബ്ലിങ്കൻ പറഞ്ഞു. 

അതേസമയം, മാനവരാശി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഗസയിലേതെന്നും സംഘർഷം വ്യാപിച്ചാലുള്ള പ്രത്യാഘാതം നേരത്തെ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News