Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ ഇടപെടലില്‍ റഷ്യയിലായിരുന്ന യുക്രൈനിയൻ കുട്ടികളെ മോചിപ്പിച്ചു

February 20, 2024

news_malayalam_mediation_updates_by_qatar

February 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ ഇടപെടലില്‍ റഷ്യയിലായിരുന്ന യുക്രൈനിയൻ കുട്ടികളെ മോചിപ്പിച്ചു. കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചതായി ഖത്തർ അറിയിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിൽ വേർപിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനായി നിരവധി മധ്യസ്ഥ ശ്രമങ്ങളാണ് ഖത്തർ നടത്തുന്നത്. 

11 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാനും, അവർ ലക്ഷ്യസ്ഥാനങ്ങളിലെത്തിയെന്ന് ഉറപ്പ് വരുത്താനും മോസ്‌കോയിലെ ഖത്തർ എംബസി പങ്ക് വഹിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

 

യുക്രൈൻ, റഷ്യൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് പ്രത്യേക വൈദ്യസഹായം നൽകിയ വികലാംഗരായ കുട്ടികളും ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെന്ന് ലുൽവ വ്യക്തമാക്കി. മാനുഷിക ദൗത്യത്തിനിടയിലും അതിന് മുൻപും കുട്ടികൾക്ക് ഉചിതമായ പരിചരണം നൽകിയതിനും, പ്രതിബദ്ധതയ്ക്കും, യുക്രൈനും റഷ്യൻ ഫെഡറേഷനും ഖത്തർ നന്ദി അറിയിച്ചു. ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് യുക്രൈനും റഷ്യൻ ഫെഡറേഷനും നൽകിയ സഹകരണത്തിന്റെ വിജയമാണിതെന്നും ലുൽവ കൂട്ടിച്ചേർത്തു.

മധ്യസ്ഥ ശ്രമങ്ങളിലൂടെ സമാധാനപരമായി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഖത്തറിന്റെ സമീപനത്തിൻ്റെ വിപുലീകരണമാണിതെന്നും ലുൽവ ബിൻത് റാഷിദ് അൽ ഖാതർ പറഞ്ഞു. 

സംഘർഷങ്ങളാൽ വലയുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഖത്തർ ഭരണകൂടം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, സായുധ സംഘട്ടനങ്ങളിൽ കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും തടയുന്നതിനുമായി പ്രാദേശിക സംഘടനകളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ഖത്തർ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും ലുൽവ അറിയിച്ചു. സംഘർഷങ്ങളും തർക്കങ്ങളും സമാധാനപരമായ മാർഗങ്ങൾ ഉപയോഗിച്ച് പരിഹരിക്കുന്നതിന് ഖത്തർ തുടർന്നും പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഊന്നിപ്പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങൾ വിജയകരമാക്കിയതിന് ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷണർ ഫോർ റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റ് മരിയ അലക്‌സെയേവ്‌ന എൽവോവ-ബെലോവ, യുക്രൈനിയൻ പാർലമെൻ്റ് കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഡിംട്രോ ലുബിനറ്റ്‌സ് എന്നിവർക്ക് ഖത്തർ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News