Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഡോക്ടർമാരും നഴ്സുമാരും പിടിയിൽ 

February 19, 2024

news_malayalam_arrest_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വ്യാജരേഖ ചമച്ചതിനും മെഡിക്കൽ പ്രൊഫഷൻ നിയമങ്ങൾ ലംഘിച്ചതിനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ (പി.എച്ച്.സി.സി) നഴ്‌സിനേയും സ്വകാര്യ മെഡിക്കൽ സെൻ്ററിൽ ജോലി ചെയ്‌തിരുന്ന രണ്ട് ഡോക്ടർമാരേയും അറസ്റ്റ് ചെയ്തു.

ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നതിനായി മൂന്ന് പേരെയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.

"പബ്ലിക് ഹെൽത്ത് മന്ത്രാലയവുമായി ഏകോപിപ്പിച്ച് അറസ്റ്റിലായ പ്രതികളുടെ അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. ജുഡീഷ്യൽ അധികാരമുള്ള മന്ത്രാലയത്തിലെ ജീവനക്കാർ ഈ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുകയും അവയെക്കുറിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു."  പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 

തൊഴിലുടമകളിൽ നിന്ന് ഔദ്യോഗിക അവധികൾ ലഭിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന നിരവധി വ്യക്തികൾക്ക് യഥാർത്ഥമല്ലാത്ത അസുഖ ലീവുകൾ ഉൾപ്പെടെയുള്ള തെറ്റായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയതിന് പകരമായി പ്രതികൾ അനധികൃതമായി പണം സമ്പാദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 

ഡോക്ടർമാരുടെ ചുമതലകളും മെഡിക്കൽ പ്രൊഫഷൻ്റെ നൈതികതയും നിയമങ്ങളും ലംഘിച്ചതിന് പുറമെ, പ്രതികൾ നടത്തിയ നടപടികൾ വ്യാജരേഖ ചമയ്ക്കൽ കുറ്റമാണ്," പ്രോസിക്യൂഷൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News