Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെൽക്കിൻസിന്റെ 'ടേൺ  യുവർ ഇ-വേസ്റ്റ് ടു വെൽനസ്' പദ്ധതിക്ക് തുടക്കമായി

January 14, 2024

news_malayalam_local_association_news_updates

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 'ഇ വെയിസ്റ്റ് കൃത്യതയോടെ റീസൈക്കിൾ ചെയ്യുക;ആരോഗ്യം സംരക്ഷിക്കുക' എന്ന ആശയത്തെ അടിസ്ഥാനമാക്കി ഖത്തറിലെ സ്വകാര്യ ആരോഗ്യപരിപാലനരംഗത്തെ വേറിട്ട കാൽവെപ്പായ വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ പുതിയ സാമൂഹിക പ്രതിബന്ധതാ പദ്ധതിക്ക് (സി.എസ്.ആർ) തുടക്കമായി. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി,വിപുൽ പദ്ധതി ഉദ്ഘാടനം ചെയ്തു. വെൽകിൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സമീർ മൂപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ബിസിനസ്സ് ഫോറം ഭാരവാഹികളും ഖത്തറിലെ സാമൂഹികപ്രവർത്തകരും സീഷോറിലേയും വെൽകിൻസിലേയും ജീവനക്കാരും ഉൾപെടെ നിരവധി പേർ പങ്കെടുത്തു.

പൊതുജനങ്ങൾക്ക് ഈ-വെയിസ്റ്റുകൾ ദോഹ റമദാ സിഗ്നലിന്‌ സമീപമുള്ള വെൽകിൻസ് മെഡിക്കൽ  സെന്ററിലെ നിർദ്ധിഷ്ട ബോക്സുകളിൽ നിക്ഷേപിക്കാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, ലിപിഡ് പ്രൊഫൈൽ, എച്ച്.ബി.എ.1.സി, തൈറോയിഡ്, വിറ്റാമിൻ ഡി, ക്രിയാറ്റിനൈൻ, യൂറിക് ആസിഡ് എന്നീ പരിശോധനകൾക്കും ഹൈഡ്രാഫേഷ്യൽ, ഡെന്റൽ സ്കേലിങ്, ഡോക്ടർ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾക്കുള്ള ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

സീഷോർ റീസൈക്കിളുമായി സഹകരിച്ചുകൊണ്ട് "ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനം ഉണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രധാനമാണെന്ന് മനസിലാക്കിയാണ് വെൽക്കിൻസ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതെന്നും  ഡോ.സമീർ മൂപ്പൻ വാർത്താകുറിപ്പിൽ അറിയിച്ചു. ആരോഗ്യകരവും ഹരിതവുമായ ഭാവിയിലേക്കുള്ള ചുവടുവെപ്പായി ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഖത്തറിലെ ഈ-വേസ്റ്റ് അടക്കമുള്ളവ നിർമ്മാജനം ചെയ്യുന്നതിനും റീസൈക്കിൽ ചെയ്യുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന കമ്പനി എന്ന നിലയിൽ സീഷോർ ഗ്രൂപ്പിന് വെൽകിൻസുമായി ചേർന്ന് ഇത്തരം സാമൂഹിക-ആരോഗ്യ പദ്ധതിക്ക് ഭാഗമാകാൻ ഏറെ സന്തോഷമുണ്ടെന്ന് സീഷോർ ഗ്രൂപ് സ്ഥാപകനും ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദലി വാർത്താകുറിപ്പിൽ അറിയിച്ചു.

ഇ-മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നത് ഇലക്ട്രോണിക് മാലിന്യങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങൾ കുറയ്ക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തബോധം വളർത്തുമെന്നും ഇതോടൊപ്പം വെറുതെ പാഴായിപോകുമായിരുന്ന ഒരുപാട് അസംസ്കൃതവസ്തുക്കൾ മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കാൻ സാധിക്കുമെന്നും സീഷോർ സസ്റ്റൈനബിലിറ്റി ചീഫ് എക്‌സികുട്ടീവ് ഓഫിസർ ആഷിഖ്.പി.കെ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News