Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ അൽ മസ്‌റൂഹ് റോഡിൽ ഇന്നു മുതൽ ട്രക്കുകൾക്ക് നിരോധനം

October 05, 2023

Qatar_Malayalam_News

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഒക്‌ടോബർ 5 മുതൽ 9 വരെ അൽ മസ്‌റൂഹ് റോഡിൽ അൽ മസ്‌റൂഹ് ഇന്റർസെക്‌ഷൻ മുതൽ അൽ മസ്‌റൂഹിയ ഇന്റർസെക്‌ഷൻ വരെ ട്രക്കുകൾക്ക് താൽക്കാലിക ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

ഒക്ടോബർ 6 മുതൽ 8 വരെ ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 കാറോട്ട മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി.വാഹനമോടിക്കുന്നവർ  വഴിയോരങ്ങളിലെ ദിശാസൂചനകൾ  പാലിക്കണമെന്നും നിർദ്ദിഷ്ട വേഗത പരിധി പാലിക്കാനും  അധികൃതർ നിർദേശിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News