Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ക്യാമ്പിംഗ് സീസൺ: കാരവൻ, ട്രൈലർ ഗതാഗതത്തിന് നിയന്ത്രണം 

November 02, 2023

news_malayalam_traffic_news_in_qatar

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ക്യാമ്പിംഗ് സീസണിലെ കാരവൻ, ട്രെയിലർ ട്രാൻസ്പോർട്ടിംഗ് ഷെഡ്യൂൾ ആഭ്യന്തര മന്ത്രാലയം (എം.ഓ.ഐ) പ്രഖ്യാപിച്ചു. ഞായർ മുതൽ ബുധൻ വരെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും, വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് ട്രാൻസ്‌പോർട്ടിങ്ങ്‌ അനുമതി. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ട്രാൻസ്പോർട്ടിങ്ങിന് സമയക്രമം ഏർപ്പെടുത്തിയത്. 

ഡ്രൈവർമാരോടും കാരവൻ ഉടമകളോടും കൃത്യമായ സമയക്രമം പാലിക്കണമെന്നും, ട്രാൻസ്പോർട്ടിങ്ങിന് അനുവദിച്ച റോഡ് ഉപയോഗിക്കണമെന്നും എം.ഓ.ഐ മുന്നറിയിപ്പ് നൽകി. കൂടാതെ, ഓവർടേക്ക് ചെയ്യുന്നത് എല്ലാ സമയത്തും കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും എം.ഓ.ഐ വ്യക്തമാക്കി.

അതേസമയം, കാരവാനുകളിലും ട്രെയിലറുകളിലും പ്രവർത്തനക്ഷമമായ എക്‌സ്‌റ്റിംഗ്യുഷർ, നല്ല നിലവാരമുള്ള റിയർ (ചുവപ്പ്), സൈഡ് (മഞ്ഞ) റിഫ്‌ളക്ടറുകൾ, സുരക്ഷിതമായ ബ്രേക്കുകളും ടയറുകളും, പ്രവർത്തനക്ഷമമായ റിയർ ലൈറ്റും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News