Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ദോഹ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അനുമതി

October 12, 2023

news_malayalam_doha_expo_updates

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ദോഹ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അനുമതി. ഖത്തര്‍ എയര്‍വേസുമായും ടൂറിസം അതോറിറ്റിയുമായും സഹകരിച്ച് വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു. 

മണിക്കൂറുകള്‍ വിമാത്താവളത്തില്‍ കാത്തിരിക്കുന്നതിന് പകരം യാത്രക്കാര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിച്ച് മടങ്ങാം എന്നത് മികച്ച അനുഭവമായിരിക്കും. കോര്‍ണിഷ്, അല്‍ബിദ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള മെട്രോ സര്‍വീസിലൂടെ യാത്രക്കാര്‍ക്ക് 10 മിനിറ്റിനുള്ളില്‍ എക്‌സ്‌പോ വേദിയിലേക്ക് എത്താനാകുമെന്നും പ്രദേശിക അറബിക് ദിനപത്രമായ അശ്ശര്‍ഖിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഖൂരി വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനാണ് ആറുമാസം നീളുന്ന ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്‌സ്‌പോ അല്‍ബിദാ പാര്‍ക്കില്‍ ആരംഭിച്ചത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News