Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ട്രാഫിക് അപ്‌ഡേറ്റ് : മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിൽ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്‌ഗാൽ

August 18, 2023

August 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിൽ അൽ ഷമാൽ സർവീസ് റോഡുമായുള്ള ഇന്റർസെക്ഷനും സ്ട്രീറ്റ് നമ്പർ 710-ലെ റൗണ്ട് എബൗട്ടിനുമിടയിൽ ഇരു ദിശകളിലുമായി 800 മീറ്റർ പാത താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഓഗസ്റ്റ് 20 മുതൽ ഒക്ടോബർ 19 വരെ. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.


ഇക്കാലയളവിൽ , മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കൾക്ക് അൽ ഷമാലിലേക്ക് പോകാൻ സർവീസ് റോഡ് ഉപയോഗിക്കാം.

വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകുന്നതിനായി സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും അഷ്‌ഗാൽ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News