Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തലശ്ശേരി കാർണിവൽ 'സീസൺ 2' ഒക്ടോബർ 28 ന് അബുദാബിയിൽ

October 24, 2023

news_malayalam_event_updates_in_uae

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'തലശ്ശേരി കാർണിവൽ സീസൺ 2'  അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ ഒക്ടോബർ 28ന് നടക്കും. ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന പരിപാടി കെഎംസിസി അബുദാബി   സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്‌ ഷുക്കൂറലി കല്ലിങ്ങൽ ഉത്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ്‌ എം ഡി യും തലശ്ശേരി സി.എച് സെന്റർ ചെയർമാനുമായ സൈനുൽ ആബിദ് മുഖ്യതിഥി ആയിരിക്കും.

തുടർന്ന് 12 പ്രമുഖ ടീമുകൾ അണിനിരക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ഷൂട്ട്ഔട്ട്, സ്ത്രീകൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത മത്സരങ്ങൾ, കരോക്കെ ഗാനമേള, കൈമുട്ടി പാട്ട് തുടങ്ങിയവ അരങ്ങേറും. യു.എ.ഇയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി-പ്ലസ് റ്റു  പരീക്ഷകളിൽ ഉന്നത വിജയം‌ നേടിയ വിദ്യാർത്ഥികളെ മുൻ കേരള നിയമ സഭാ സ്പീക്കർ സീതി സാഹിബിന്റെ പേരിലുള്ള എക്സലൻസി അവാർഡ് നൽകി ആദരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News