Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പഞ്ചായത്ത് ഭരണ നിർവഹണത്തിൽ പ്രവാസികളുടെ പങ്ക് പ്രധാനമാണെന്ന് ഫാരിഷ ടീച്ചർ

December 11, 2023

news_malayalam_event_updates_in_qatar

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : പഞ്ചായത്തിന്റെ ഭരണ നിർവഹണത്തിൽ പ്രവാസികളുടെ പങ്കാളിത്തവും സഹകരണവും വളരെ പ്രധാനമാണെന്ന് കണ്ണൂർ മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ.ഫണ്ടില്ലാത്തതിനാൽ മുടങ്ങിപ്പോകുമായിരുന്ന പല ജനകീയ പദ്ധതികളും പ്രവാസികളുടെ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കാൻ കഴിഞ്ഞതായും അവർ കൂട്ടിച്ചേർത്തു.മാട്ടൂൽ കൂട്ടം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.ഹ്രസ്വ സന്ദർശനത്തിനായി ദോഹയിൽ എത്തിയ ഫാരിഷ ടീച്ചർക്ക് അൽ വക്രയിലെ റോയൽ പാലസ് റെസ്റ്റോറന്റിലാണ് ഹൃദ്യമായ സ്വീകരണം ഒരുക്കിയത്.

 

വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മാട്ടൂൽ സ്വദേശികളുടെ വിവര ശേഖരണം അവസാന ഘട്ടത്തിലാണെന്നും മറുപടി പ്രസംഗത്തിൽ അവർ വ്യക്തമാക്കി.രാജ്യത്തിന്റെ വലുപ്പത്തിലല്ല,ഭരണകർത്താക്കളുടെ നിലപാടും പ്രവർത്തനവുമാണ് ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഖത്തറിനെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ലോക കപ്പ് നടത്തിപ്പിലെ മികവിനെയും ഫലസ്തീൻ വിഷയത്തിൽ ഖത്തർ കൈകൊള്ളുന്ന നിലപാടിനെയും മറുപടി  പ്രസംഗത്തിൽ അവർ പ്രശംസിച്ചു

സുബൈർ മുട്ടോൻ പരിപാടി ഉൽഘാടനം ചെയ്തു.അത്താഉള്ള സ്വാഗതം പറഞ്ഞു.വി.പി ഇബ്രാഹിം കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഖാലിദ് വി പി, മുനീർ കെ കെ, ഹസനത്ത് വി ആർ,സുബൈർ കെ.വി.കെ, മുഹമ്മദ് അലി തെക്കുമ്പാട്, ഫായിസ് പി വി, അബ്ദുൽ ഗഫൂർ കരിപ്പ്‌, മർവ വി ആർ,മാധ്യമപ്രവർത്തകൻ അൻവർ പാലേരി,റുബീന ചള്ളക്കര,അബ്ദുള്ള ടി എ എന്നിവർ സംസാരിച്ചു.ഫാരിഷ ടീച്ചർക്കുള്ള മൊമെന്റോ വി.അബ്ദുൽ  ലത്തീഫ് കൈമാറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News