Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള 'ടാഡമണ്‍' പദ്ധതിക്ക് എക്‌സ്‌പോയില്‍ തുടക്കമായി

November 27, 2023

Malayalam_News_Qatar

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഭക്ഷ്യ സുസ്ഥിരത ഉറപ്പാക്കുന്ന 'ടാഡമണ്‍' പദ്ധതിക്ക് ദോഹ എക്‌സ്‌പോ 2023 വേദിയില്‍ തുടക്കമായി. ഭക്ഷ്യ വിതരണം, കാര്‍ഷിക, പരിസ്ഥിതി, ആരോഗ്യ മേഖലകളില്‍ സുസ്ഥിരത ഉറപ്പാക്കി ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നത് കുറയ്ക്കുന്ന പദ്ധതിയാണ് 'ടാഡമണ്‍'. പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കിയുള്ള ജൈവ, ഖര, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനുരപയോഗം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

എക്‌സ്‌പോയിലെ ഇന്റര്‍നാഷണല്‍ സോണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊതു ശുചിത്വ വകുപ്പ്, വേസ്റ്റ് റീസൈക്ലിംഗ് ആന്റ് ട്രീറ്റ്‌മെന്റ് , ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള സാമൂഹിക സംരംഭമായ ഹിഫ്‌സ് അല്‍ നെയ്മ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. 

ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക, ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കുക, കൂടുതല്‍ സുസ്ഥിരമായ വികസന സംവിധാനവും സാമൂഹിക ഐക്യദാര്‍ഢ്യവും സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജാബര്‍ ഹസന്‍ അല്‍ ജാബര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ വ്യക്തമാക്കി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News