Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുറഞ്ഞ വരുമാനക്കാരായ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കായി ഖത്തർ ഐ.സി.ബി.എഫ് കായിക ദിനാഘോഷം സംഘടിപ്പിച്ചു 

February 19, 2024

news_malayalam_local_organizations_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്, 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്‌പോർട്‌സ് സെൻ്ററുമായി (ഐ.എസ്.സി) സഹകരിച്ച്, താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലിളികൾക്കായി കായിക ദിനം സംഘടിപ്പിച്ചു. ഫെബ്രുവരി 16-ന് കേംബ്രിഡ്ജ് ഇൻ്റർനാഷണൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 200-ലധികം പേർ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു.നിരവധി കമ്മ്യൂണിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

കായിക ക്ഷമതയുടെയും, പരസ്പര സൗഹൃദത്തിൻ്റെയും അന്തസത്ത ഉൾക്കൊള്ളുന്ന കായിക സംഗമത്തിലേക്ക്, വിവിധ ലേബർ ക്യാമ്പുകളിൽ നിന്ന് ഗതാഗത സൗകര്യങ്ങൾ ഒരുക്കി വേദിയിലേക്ക് എത്തിക്കുകയായിരുന്നു.. വടംവലി, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങിയ കായിക ഇനങ്ങളിൽ,വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാറ്റുരച്ചു.

വിജയികളെ മെഡലുകളും, ട്രോഫികളും, സർട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, മുൻ പ്രസിഡൻ്റുമാരായ നിലാംഗ്ഷു ഡേ, പി എൻ ബാബുരാജൻ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളായ ഹരീന്ദർപാൽ സിംഗ് ഭുള്ളർ, കെ എസ് പ്രസാദ്, ഐ.എസ്‌.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദീപേഷ് ജി കെ, സുജാത ഫെർണാണ്ടസ്, ദീപക് ചുക്കാല, പുരുഷ് പ്രബു, ഐ.സി.സി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലൻ, സത്യനാരായണ മാലിറെഡ്ഡി, ഉപദേശക സമിതി അംഗം നന്ദിനി അബ്ബഗൗണി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ടി രാമസെൽവം, ശശിധർ ഹെബ്ബാൾ എന്നിവരും, വിവിധ കമ്മ്യൂണിറ്റി നേതാക്കളും, അസോസിയേറ്റഡ് ഓർഗനൈസേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഐ.സി. ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി ബോബൻ വർക്കി, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ്, അബ്ദുൾ റൗഫ് തുടങ്ങിയവരും, വിവിധ കമ്മ്യൂണിറ്റി വോളണ്ടിയർമാരും പരിപാടികൾ നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News