Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വയോധികയുടെ മരണത്തെ തുടര്‍ന്ന് ദര്‍ഭംഗ- മുംബൈ സ്‌പൈസ് ജെറ്റ് വിമാനം വാരണാസിയില്‍ അടിയന്തരമായി ഇറക്കി

December 26, 2023

news_malayalam_spicejet_flight_updates

December 26, 2023

ന്യൂസ്‌റൂം ഡെസ്ക്

പാട്‌ന: വിമാനയാത്രയ്ക്കിടെ വയോധിക മരച്ചതിനെ തുടര്‍ന്ന് ദര്‍ഭംഗ- മുംബൈ സ്‌പൈസ് ജെറ്റ് വിമാനം വാരണാസിയില്‍ അടിയന്തരമായി ഇറക്കി. സ്‌പൈസ് ജെറ്റ് എസ് ജി 116 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയിരുന്നു സംഭവം. ദര്‍ഭംഗയില്‍ നിന്ന് മുംബൈയിലേക്ക് കൊച്ചുമകനൊപ്പം യാത്രചെയ്യുകയായിരുന്ന 85 കാരിയായ കലാവതി ദേവിയാണ് മരിച്ചത്. 

യാത്രാ മധ്യേ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ അടിയന്തര ലാന്‍ഡിംഗിനുള്ള അനുമതിക്കായി പൈലറ്റ് ഉടന്‍ എടിസിയുമായി ബന്ധപ്പെടുകയും വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് രാത്രി 7.30ന് വാരണാസിയില്‍ നിന്ന് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News