Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കി

January 16, 2024

news_malayalam_afc_asian_cup_updates

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് മത്സരം ആസ്വദിക്കാനായി സ്റ്റേഡിയങ്ങളിൽ സെൻസറി മുറികളും ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി എഎഫ്‌സി ഏഷ്യൻ കപ്പ് സംഘാടകർ. ടൂർണമെന്റിലുടനീളം നിരവധി ആക്‌സസിബിലിറ്റി സൗകര്യങ്ങളാണ് സ്റ്റേഡിയങ്ങളിലുള്ളത്.

ഏഷ്യൻ കപ്പ് നടക്കുന്ന 9 സ്റ്റേഡിയങ്ങളിലും ഇവർക്കായി പ്രത്യേക പ്രവേശന കവാടങ്ങളും വീൽചെയർ ഉപയോഗിക്കുന്നവർക്കും സഞ്ചാര പരിമിതിയുള്ളവർക്കുമായി സൗകര്യപ്രദമായ ഇരിപ്പിടങ്ങളുമുണ്ട്. ദോഹ മെട്രോ, ലുസെയ്ൽ ട്രാം, മെട്രോ സ്‌റ്റേഷനുകൾക്കും സ്‌റ്റേഡിയങ്ങൾക്കുമിടയിലെ ഷട്ടിൽ ബസ് സർവീസ് എന്നിവിടങ്ങളിലെല്ലാം വീൽചെയർ സൗകര്യങ്ങളുണ്ട്. 

ഓട്ടിസം ബാധിതരും ഭിന്നശേഷിക്കാരുമായ ഫുട്ബോൾ ആരാധകരിലും ആവേശം നിറച്ച് മികച്ച ആസ്വാദനം ഉറപ്പാക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സെൻസറി മുറികളാണ് ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി, അൽ ബെയ്ത് എന്നീ സ്‌റ്റേഡിയങ്ങളിലുള്ളത്. ഭിന്നശേഷിക്കാർക്ക് മത്സരങ്ങളും സ്റ്റേഡിയത്തിന്റെ അന്തരീക്ഷങ്ങളും വെല്ലുവിളി ഉയർത്തുമെന്നതിനാലാണ് ഇവർക്കായി സെൻസറി മുറികൾ ഒരുക്കിയിരിക്കുന്നത്. അസിസ്റ്റീവ് ടെക്‌നോളജിയും വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരുമാണ് ഇവിടെ സേവനത്തിനുള്ളത്. നിയന്ത്രിത വെളിച്ച – ശബ്ദ സംവിധാനങ്ങൾ, ഇന്ററാക്ടീവ് പ്രൊജക്‌ഷനുകൾ, വ്യത്യസ്ത തരം കളിക്കോപ്പുകൾ, ബീൻബാഗുകൾ എന്നിവയെല്ലാം സെൻസറി മുറികളിലുണ്ട്. പൂർണമായും കാഴ്ചയില്ലാത്തവർക്കും ഭാഗികമായി കാഴ്ചപരിമിതി ഉള്ളവർക്കുമെല്ലാം മത്സരങ്ങളുടെ ഓഡിയോ കമന്ററികൾ കേൾക്കാനുള്ള സൗകര്യമുണ്ട്. കാഴ്ചാപരിമിതിയുള്ള ആരാധകർക്ക് സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെ മത്സരങ്ങളുടെ തത്സമയ കമന്ററികൾ കേൾക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News