Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാനിലെ ഭക്ഷണക്രമം; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

March 10, 2024

news_malayalam_special_diet_during_ramadan

March 10, 2024

അഞ്ജലി ബാബു

ദോഹ: റമദാനിലെ ഭക്ഷണ ക്രമങ്ങൾ പതിവ് ഭക്ഷണ ക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായത് കൊണ്ടുതന്നെ നോമ്പെടുക്കുന്നവർ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ശരീരഭാരം കുറയ്ക്കൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ  നിയന്ത്രിക്കാനും വ്രതാനുഷ്ഠാനം സഹായിക്കും. എന്നാല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഡോക്ടർ നിര്‍ദേശിച്ച മരുന്നുകള്‍ ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നോമ്പെടുക്കുമ്പോഴും ആവശ്യത്തിന് പോഷകാഹാരവും വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം എന്നിവയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക തകരാറുകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ നോമ്പെടുക്കുന്നതിന് മുമ്പ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1)ഹൃദ്രോഗ ബാധിതര്‍

ഹൃദ്രോഗ ബാധിതര്‍ നോമ്പെടുക്കുന്നത് അസുഖങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കും. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍, ഹൈ ഡൈയൂററ്റിക് ഡോസ് ആവശ്യമുള്ളവര്‍ എന്നിവര്‍ നോമ്പെടുക്കുന്നത് ഒഴിവാക്കണം. 
സുഹൂര്‍, ഇഫ്താര്‍ ഭക്ഷണങ്ങളില്‍ പയര്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാനും രക്തത്തിലെ പഞ്ചസാരയുടേയും കൊളസ്ട്രോളിന്റേയും അളവ് നിയന്ത്രിക്കാനും സഹായിക്കും. വീട്ടില്‍ ഉണ്ടാക്കിയതും വൃത്തിയായി തയ്യാറാക്കിയതുമായ ഭക്ഷണമാണ് അഭികാമ്യം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, മത്സ്യം, പരിപ്പ്, നട്സ്, ഒലിവ് ഓയില്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിര്‍ജ്ജലീകരണം, തലവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ മലബന്ധം എന്നിവ തടയുന്നതിന് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ എണ്ണയില്‍ ബേക്കിംഗ്, ഗ്രില്ലിംഗ്, വഴറ്റല്‍ തുടങ്ങിയ ആരോഗ്യകരമായ പാചക രീതികൾക്ക് മുന്‍ഗണന നല്‍കണം. തറാവീഹ് നമസ്‌കാരം നടത്തുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

2) ഡയബറ്റിക് രോഗികള്‍

റമദാനില്‍ ഡയറ്റ് നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. സാധാരണയുള്ള 5-6 നേരത്തെ ഭക്ഷണങ്ങള്‍ക്ക് പകരം പ്രമേഹ രോഗികള്‍ 12-15 മണിക്കൂറില്‍ രണ്ടോ മൂന്നോ നേരം ഭക്ഷണം ക്രമീകരിക്കണം. ഹൈപ്പോഗ്ലൈസീമിയയുടെ ടൈപ്പ് 1 പ്രമേഹമുള്ളവര്‍ നോമ്പെടുക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. 

സുഹൂറില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇഫ്താറില്‍ പഞ്ചസാരയും കൊഴുപ്പും ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. 

ധാന്യ റൊട്ടി, പച്ചക്കറികള്‍, ഓട്‌സ്, ബ്രൗണ്‍ റൈസ്, പഴങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സുഹൂര്‍ ഭക്ഷണം കഴിയുന്നത്ര വൈകി കഴിക്കുന്നതാണ് നല്ലത്. 

ഇഫ്താര്‍ വേളയില്‍ മധുരപാനീയങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക. നിര്‍ജ്ജലീകരണം തടയുന്നതിന്, പഞ്ചസാര രഹിതവും കഫീന്‍ നീക്കം ചെയ്തതുമായ പാനീയങ്ങള്‍, ഈന്തപ്പഴം, പാല്‍ ഉള്‍പ്പെടെയുള്ള ലളിതമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇഫ്താറിനായി ഗോതമ്പ് മാവ് ചപ്പാത്തി, പച്ചക്കറികള്‍, ഇറച്ചി വിഭവം എന്നിവ തിരഞ്ഞെടുക്കുക. സലാഡുകള്‍, നാരുകള്‍ ഉള്ളതിനാല്‍ ചെറുപയര്‍, ഹലീം എന്നിവയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വറുത്ത ഭക്ഷണങ്ങളായ പറാത്ത, പൂരി, സമൂസ, പക്കോറ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലോ പഴമോ കഴിക്കുന്നത് സുഹൂര്‍ വരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അത്താഴത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും റമദാനില്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

3) ഹൈപ്പര്‍ ടെന്‍ഷന്‍

നിയന്ത്രിത ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് സുരക്ഷിതമായി നോമ്പെടുക്കാം. എന്നാല്‍ റെസിസ്റ്റന്റ് ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ നോമ്പെടുക്കുന്ന സമയങ്ങളില്‍ കുറഞ്ഞത് 2-3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന പാനീയങ്ങള്‍ ഒഴിവാക്കണം. ഉയര്‍ന്ന കൊഴിപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പുകവലി ഒഴിവാക്കുക. 

ഹൈപ്പര്‍ ടെന്‍ഷനുള്ള വ്യക്തികള്‍ തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണം.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News