Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ഉത്തരഖണ്ഡ് രക്ഷാദൗത്യം വിജയം; ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ പുറത്തേക്ക്

November 28, 2023

Malayalam_Qatar_News

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

സില്‍ക്യാര: പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷം ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. വെല്ലുവിളികള്‍ നീണ്ട രക്ഷാദൗത്യമാണ് വിജയകരമായത്. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ നാല് പേരെ ടണലിന് പുറത്തെത്തിച്ചതായാണ് വിവരം. എല്ലാ തൊഴിലാളികളേയും പുറത്തെത്തിക്കാനുള്ള ദൗത്യം 4-5 മണിക്കൂര്‍ നീളുമെന്നാണ് സൂചന. ടണല്‍ നേരിട്ട് തുരന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ടണലിനുള്ളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് തൊഴിലാളികളെ അതിലൂടെയാണ് രക്ഷപ്പെടുത്തുന്നത്. 

ഗോവണികളും സ്‌ട്രെക്ച്ചറുമായി എന്‍ഡിആര്‍എഫ് സംഘം ടണലിനുള്ളിലേക്ക് കയറിയാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത് തൊഴിലാളികള്‍ക്കായി ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാകും വീട്ടിലേക്ക് വിടുക. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എയര്‍ലിഫ്റ്റിംഗിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

നവംബര്‍ 12 ന് പുലര്‍ച്ചെയാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്യാര ടണല്‍ തകര്‍ന്ന് 41 തൊഴിലാളികള്‍ കുടുങ്ങിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News