Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മുസ്ലീം സ്ത്രീകൾക്ക് മാത്രമായി പുതിയ പള്ളിയും സാംസ്കാരിക കേന്ദ്രവും തുറന്നു 

February 01, 2024

news_malayalam_development_updates_in_qatar

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മുസ്ലീം സ്ത്രീകൾക്ക് മാത്രമായി സാംസ്കാരിക കേന്ദ്രവും പള്ളിയും ഷെയ്ഖ മോസ ബിൻത് നാസർ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ നിരവധി പ്രമുഖരും, ഔഖാഫ് മന്ത്രാലയ പ്രതിനിധികളും, അക്കാദമിക് ഗവേഷകരും പങ്കെടുത്തു. 'അൽ-മുജാദില സെൻ്റർ ആൻഡ് മോസ്‌ക് ഫോർ വിമൻ' എന്ന പേരിലാണ് പള്ളി സ്ഥാപിച്ചത്. 

മുസ്ലീം സ്ത്രീകളുടെ ഇസ്ലാമിക സ്വത്വം ശക്തിപ്പെടുത്തുക, എല്ലാ സ്ത്രീകളും ഇടപഴകുന്ന മുസ്ലീം സമൂഹത്തെ വളർത്തുക, അവരുടെ പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കുക, ആശങ്കകളും കാഴ്ചപ്പാടുകളും പങ്കുവെക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സെന്റര് ആരംഭിച്ചത്. 

സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും അവബോധവും പരിപോഷിപ്പിക്കുന്ന നിരവധി പരിപാടികൾ കേന്ദ്രത്തിൽ സംഘടിപ്പിക്കുമെന്ന് ഷെയ്‌ഖ മോസ പറഞ്ഞു. 

സെന്ററിൽ ക്ലാസ് മുറികൾ, ലൈബ്രറി, ഒത്തുകൂടാനുള്ള ഇടങ്ങൾ, കഫേ, പൂന്തോട്ടങ്ങൾ എന്നിവയുമുണ്ട്. സ്ത്രീകൾക്കായി ഒരു കമ്മ്യൂണിറ്റി സ്പേസ്, കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഇസ്ലാമിക ചരിത്രം, ഇസ്ലാമിക നിയമം, മാനസികാരോഗ്യം, ക്ഷേമം, ബുക്ക് ക്ലബ്ബുകൾ, പരിശീലന പരിപാടികൾ, ഗവേഷണം എന്നിവ അറബിയിലും ഇംഗ്ലീഷിലും സജ്ജമാക്കിയിട്ടുണ്ട്.

മുസ്‌ലിം ഐഡന്റിറ്റി ഊട്ടിയുറപ്പിക്കുന്നതിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പാനൽ ചർച്ചയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. ഹദാരയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബുതൈന അബ്ദുൽഗാനിയാണ് പാനൽ ചർച്ചയിൽ ആതിഥേയത്വം വഹിച്ചത്. സെഷനിൽ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി ജബർ അൽ നുഐമി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ-ഖാതർ, ഡോ. ഒമർ അബ്ദുൽകാഫി, ആക്ടിവിസ്റ്റും ഇസ്ലാമിക് സ്റ്റഡീസ് ഗവേഷകനുമായ മെയ് അൽ സയ്യിദ്, അൽ-മുജാദിലയിലെ പ്രോഗ്രാം ഇംപാക്റ്റ് സ്പെഷ്യലിസ്റ്റായ ഖുലൂദ് നൂഹ് എന്നിവരും പങ്കെടുത്തു. 

ഫെബ്രുവരി 4 ന് സെന്ററിൽ നടക്കുന്ന കമ്മ്യൂണിറ്റി പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. സ്ത്രീകൾക്ക് രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാതെ തന്നെ കേന്ദ്രം സന്ദർശിക്കാം. പരിപാടികളുടേയും പ്രവർത്തനങ്ങളുടേയും പൂർണ്ണമായ ലിസ്റ്റ് ഉൾപ്പെടെ സെൻ്ററിനെയും പള്ളിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.almujadilah.qa എന്ന ലിങ്കിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News