Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാട്ടിലെ കല്യാണ ബിരിയാണിയുമായി പുതുസംരംഭം,രുചിയുടെ പെൺകൂട്ടായ്മയിൽ 'ഷി കിച്ചൻ' ഖത്തറിൽ പ്രവർത്തനം തുടങ്ങി 

March 03, 2024

news_malayalam_event_updates_in_qatar

March 03, 2024

അൻവർ പാലേരി 

ദോഹ : വീട്ടമ്മമാരായ ഒരു കൂട്ടം മലയാളി വനിതകളുടെ നേതൃത്വത്തിൽ 'ഷി കിച്ചൻ ഖത്തറിലെ ഉം സലാൽ മുഹമ്മദിൽ പ്രവർത്തനം തുടങ്ങി.മലയാളികളിൽ ഗൃഹാതുരത്വമുണർത്തുന്ന മലബാറിലെ കല്യാണ ബിരിയാണി,നാടൻ പലഹാരങ്ങൾ എന്നിവ സ്ത്രീകളുടെ നേതൃത്വത്തിൽ തയാറാക്കി ആവശ്യക്കാർക്ക്‌ എത്തിക്കുന്ന തരത്തിലാണ് 'ഷി കിച്ചൻ ഒരുക്കിയിരിക്കുന്നത്.

ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി ഭാരവാഹികളുടെയും സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്പോൺസർ സാറ സാദ് അൽ ഹർഖാൻ ഉദ്ഘാടനം ചെയ്തു.ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം രാജ്യത്തിന് ഏറെ അഭിമാനകരമാണെന്നും സാമൂഹ്യ രംഗത്തും ബിസിനസ് മേഖലയിലും മലയാളി സ്ത്രീകൾ നടത്തുന്ന മുന്നേറ്റം ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.സി.സി) പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ,ഐ.സി.ബി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ജനറൽ സെക്രട്ടറി കെ.വി ബോബൻ,മുൻ ഐസിസി പ്രസിഡന്റ് സിയാദ് ഉസ്മാൻ,ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് ഡയറക്റ്റർ ഖലീൽ അമ്പലത്ത്, ഖത്തർ ഇൻകാസ് പ്രസിഡന്റ്  ഹൈദർ ചുങ്കത്തറ,ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ,ബി ടു ബി കോർപറേറ്റ് സർവീസ് മാനേജിങ് ഡയറക്റ്റർ സുബൈർ മുല്ലോളി തുടങ്ങിയവർ പങ്കെടുത്തു.

മലബാറിലെ കല്യാണ വീടുകളിൽ ലഭിക്കുന്ന അതേ രുചിയിലുള്ള ബീഫ് ബിരിയാണി,ചിക്കൻ ബിരിയാണി,മട്ടൻ ബിരിയാണി എന്നിവയ്ക്ക് പുറമെ,വൈവിധ്യമാർന്ന പലഹാരങ്ങളും മുട്ടമാല,ഉന്നക്കായ,സമൂസ തുടങ്ങിയ വിവിധയിനം ചെറുകടികളും ഓർഡർ പ്രകാരം ഗുണനിലവാരത്തോടെ ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് അംഗങ്ങൾ അറിയിച്ചു.റമദാനിൽ നോമ്പുതുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങളുടെ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.ഓർഡർ ചെയ്യാനുള്ള നമ്പർ : 52000 718 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News