Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കരയ്ക്ക് ഖത്തറിൽ സ്വീകരണം നൽകി

March 10, 2024

news_malayalam_kmcc_updates

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ നിസാർ തളങ്കരയ്ക്ക് ഖത്തർ കെഎംസിസി കാസർകോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "കാസർകോടൻ പൊലിമ"കുടുംബ സംഗമത്തിൽ അദ്ദേഹം മുഖ്യാഥിതിയായി പങ്കെടുത്തു. 

ജില്ലാ പ്രസിഡൻ്റ് ലുക്മാനുൽ ഹകീം സ്നേഹാദരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല പൊന്നാട അണിയിച്ചു. ചടങ്ങിൽ ഡോ. അബ്ദു സമദ്, സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയർമാൻ സാം ബഷീർ, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി, ഷമീർ പട്ടാമ്പി , താഹിർ കൊയ്യോട്, ജില്ലാ ട്രഷറർ സിദീഖ് മണിയൻപാറ ,സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ സാദിഖ് പാക്യാര , സീനിയർ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി , എം ടി പി മുഹമ്മദ് കുഞ്ഞി , എംവി ബഷീർ , ജില്ലാ നേതാക്കളായ നാസർ കൈതക്കാട് , മുഹമ്മദ് കെബി ബായാർ , ഷാനിഫ് പൈക്ക , സഗീർ ഇരിയ ,അലി ചേരൂർ , സാദിഖ് കെസി , മൊയ്‌ദു ബേക്കൽ എന്നിവർ ആശംസ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News