Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഫലസ്തീനികളുടെ രണ്ടാമത്തെ സംഘം ഖത്തറിലെത്തി

December 10, 2023

Qatar_Malayalam_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ രണ്ടാമത്തെ ഗ്രൂപ്പ് ഖത്തറിലെത്തി. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോൽവ അൽ ഖാതറാണ് ഈ കാര്യം അറിയിച്ചത്. ഖത്തറിലെ അമീരി എയർഫോഴ്‌സിൽ നിന്നുള്ള മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഇവർ എത്തിയത്. ഗതാഗത സൗകര്യത്തിന് സഹായിച്ചതിന് ഈജിപ്ത് ആരോഗ്യ മന്ത്രാലയത്തിനും ഈജിപ്ഷ്യൻ റെഡ് ക്രസന്റിനും ലോൽവ അൽ ഖതർ നന്ദി പറഞ്ഞു.

لكل منهم قصته، هناك من فقد منزلا وهناك من فقد أحبابا وهناك من فقد ذراعا أو ساقا، وهناك من فقد ذلك كله، لكنهم رغم كلّ ذلك لم يفقدوا إيمانهم ولا تجملهم بالصبر ولا ابتسامة رضى من القلب. حفظكم الله وجبركم جبر عزيز مقتدر يا أحبابنا ????????

بفضل الله وصول المجموعة الثانية من الأشقاء… https://t.co/sMXBp3Kgsn pic.twitter.com/hUpkJVEgpx

— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) December 9, 2023

 

ഖത്തറിലെ പലസ്തീൻ അംബാസഡർ മുനീർ അബ്ദുല്ല ഗന്നം, ഫലസ്തീൻ എംബസിയിലെ ജീവനക്കാർ, മന്ത്രി ലോൽവ അൽ ഖാതർ എന്നിവരാണ് ഹമദ് വിമാനത്താവളത്തിൽ ഫലസ്തീനികളെ സ്വീകരിച്ചത്.

"ഓരോരുത്തർക്കും അവരവരുടെ കഥയുണ്ട്. വീട് നഷ്ടപ്പെട്ടവരുണ്ട്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുണ്ട്, കൈയും കാലും നഷ്ടപ്പെട്ടവരുണ്ട്, എല്ലാം നഷ്ടപ്പെട്ടവരും ഈ കൂട്ടത്തിലുണ്ട്.  പക്ഷേ അതെല്ലാം നഷ്ടപ്പെട്ടിട്ടും അവർ തങ്ങളുടെ വിശ്വാസമോ ക്ഷമയോ ഹൃദയത്തിൽ നിന്നുള്ള സംതൃപ്തിയുടെ പുഞ്ചിരിയോ നഷ്ടപ്പെടുത്തിയില്ല," ലോൽവ അൽ ഖാതർ എക്‌സിൽ കുറിച്ചു. 

അതേസമയം, ഡിസംബർ 5നാണ് ഗസയിൽ നിന്ന് ഫലസ്തീനികളുടെ ആദ്യ ഗ്രൂപ്പ് ഖത്തറിലെത്തിയത്. ഗസയില്‍ പരിക്കേറ്റ 1500 പേരെ ചികിത്സിക്കാനും ഗസയില്‍ നിന്ന് അനാഥരായ 3000 പേരെ സ്‌പോണ്‍സര്‍ ചെയ്യാനും ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിരുന്നു. ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരേയും അവരുടെ കുടുംബാംഗങ്ങളേയും ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News