Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബാക് റ്റു സ്‌കൂൾ: ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും

August 26, 2023

August 26, 2023

ഖദീജ അബ്രാർ 

ദോഹ : മധ്യവേനലവധി കഴിഞ്ഞ് ഖത്തറിലെ സ്‌കൂളുകൾ നാളെ(ഞായറാഴ്ച) തുറക്കും.

സർക്കാർ സ്‌കൂളുകളിലും ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ വിദേശികൾ പഠിക്കുന്ന  സ്വകാര്യ സ്‌കൂളുകളിലും ഞായറാഴ്ചയോടെ  ക്ളാസുകൾ പുനരാരംഭിക്കും.ഇതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്  സ്‌കൂൾ പരിസരങ്ങളിൽ നാളെ മുതൽ പോലീസ് പട്രോളിംഗ് ശക്തമാക്കും.സ്കൂൾ പരിസരത്തെ റോ‍ഡുകളിൽ നിലയുറപ്പിക്കുന്ന പൊലീസ് കുട്ടികളെ റോഡിനു കുറുകെ കടക്കാൻ സഹായിക്കും.



രാവിലെയും സ്‌കൂൾ വിടുന്ന സമയങ്ങളിലും  ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത വിഭാഗം വിവിധ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ഇതിനിടെ, വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കാനുള്ള നിർദേശങ്ങൾ ഉൾപെടെ ഹമദ് മെഡിക്കൽ കോർപറേഷൻ നിരവധി ആരോഗ്യ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ 
• കുട്ടികൾ ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം ശീലിക്കുക.
• ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് കുറയ്ക്കുക.
• രാത്രിയിൽ കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
• ടെലിവിഷനുകൾ, ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളിൽ കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കുക.
• എല്ലാ വീട്ടുജോലികളും വൈകുന്നേരത്തിനകം പൂർത്തിയാക്കുക.
• ഉറങ്ങുന്നതിന് മുൻപ് പ്രാർത്ഥനകളും, പുസ്തകങ്ങൾ വായിക്കുന്നതും ശീലമാക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj


Latest Related News