Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എ.എഫ്.സി ഏഷ്യൻ കപ്പിൽ കിർഗിസ്ഥാനെതിരെ സൗദിക്ക് എതിരില്ലാത്ത 2 ഗോളിന്റെ ജയം; സൗദി പ്രീ-ക്വാർട്ടറിൽ

January 22, 2024

news_malayalam_afc_asian_cup_updates

January 22, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ കിർഗിസ്ഥാനെതിരെ സൗദി എതിരില്ലാത്ത 2 ഗോളിന് (2-0) വിജയിച്ചു. ഇന്നലെ (ഞായർ) അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ​രാത്രി 8.30നാ​യിരുന്നു മ​ത്സ​രം. ഇതോടെ റൗണ്ട് ഓഫ് 16 മാച്ചിൽ കിർഗിസ്ഥാൻ പുറത്തായി. 

മത്സരത്തിന്റെ 35-ാം മിനിറ്റിൽ സൗദിയുടെ എം.കന്നോ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 84-ാം മിനിറ്റിലാണ് അൽ ഗംദി സൗദിയുടെ രാണ്ടാമത്തെ ഗോളും സ്വന്തമാക്കിയത്. 

അതേസമയം, ഇന്ന് (തിങ്കൾ) ചൈനയ്ക്കെതിരെ ഖത്തർ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോരാടും. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6:00നാണ് മത്സരം. കൂടാതെ, ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് ലെബനാൻ തജികിസ്ഥാനെതിരെയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News