Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സലാം എയർ ദുബായിൽ നിന്നും ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് പറക്കാനൊരുങ്ങുന്നു,സർവീസുകൾ അടുത്ത മാസം ആരംഭിക്കും

September 03, 2023

Qatar_News_Malayalam

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് / മസ്കത്ത് : ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ 'സലാം എയർ' ദുബായിൽ നിന്നും ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നു.അടുത്തമാസം മുതലാണ് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവീസിന് തുടക്കമാവുക.

ദുബായിൽ നിന്ന് എല്ലാ ദിവസവും ഫുജൈറയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസവും കോഴിക്കോട്ടേക്ക് സർവീസുകൾ ഉണ്ടായിരിക്കും.

ഒക്ടോബർ ഒന്ന് മുതൽ ദുബായിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും മസ്കത്ത് വഴി കോഴിക്കോട്ടേക്ക് വിമാനമുണ്ടാകും. ഒക്ടോബർ രണ്ട് മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.

ഈ ദിവസങ്ങളിൽ രാവിലെ 10:20 നും രാത്രി 7:50നും ഫുജൈറയിൽ നിന്ന് വിമാനം പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20 ന് വിമാനം കരിപ്പൂരിലിറങ്ങും. 361 ദിർഹമാണ് നിലവിൽ ഓൺലൈനിൽ ഫുജൈറ- കോഴിക്കോട് സർവീസിന് നിരക്ക്. കോഴിക്കോട് നിന്ന് പുലർച്ചെ 4.20ന് വിമാനം തിരിച്ചുപറക്കും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം രാവിലെ 9.50നും രാത്രി 7.20നും ഫുജൈറയിൽ തിരിച്ചെത്താൻ വിമാനമുണ്ടാകും.

ദുബായിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20ന് കരിപ്പൂരിൽ ഇറങ്ങും. 390 ദിർഹമാണ് നിലവിൽ ഓൺലൈനിൽ നിരക്ക് കാണിക്കുന്നത്. കോഴിക്കോടിന് പുറമെ, ഹൈദരബാദ്, ഗോവ എന്നിവിടങ്ങളിലേക്കും സലാം എയർ ഒക്ടോബറിൽ സർവീസ് ആരംഭിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9

 


Latest Related News