Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
എയർ ഇന്ത്യ സുരക്ഷാ മേധാവിയെ സസ്പെൻഡ് ചെയ്തു

September 21, 2023

News_Qatar_Malayalam

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ സുരക്ഷാ മേധാവിയെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ഇന്ത്യൻ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു. വിമാനത്തിലെ അപകട പ്രതിരോധ പ്രവർത്തന സംവിധാനങ്ങളിലെ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. 

ഫ്ലൈറ്റ് സുരക്ഷാ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ സാങ്കേതിക വസ്തുക്കളുടെ ലഭ്യതയിൽ പോരായ്മകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വിമാനത്തിലെ സുരക്ഷ പരിശോധനകൾ ആവശ്യകതകൾക്കനുസൃതമായി നടത്തിയിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News