November 11, 0023
November 11, 0023
ദോഹ: ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ ലിങ്ക് M148, M149 ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയതായി മൊവാസലാത്ത് അറിയിച്ചു. പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും മൊവാസലാത്ത് വ്യക്തമാക്കി. പുതിയ മെട്രോലിങ്ക് റൂട്ടുകൾ നവംബർ 12 (ഞായറാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരും.
M148 ദോഹ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും, വാദി അൽ ബനാത്ത് റൂട്ടിലുള്ള M149 ബസ് പുതിയ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്കും ദോഹ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സർവീസ് നടത്തും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F