Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഡിസംബര്‍ 1ന് താല്ക്കാലികമായി അടച്ചിടും

November 28, 2023

 News_Qatar_Malayalam

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് റോഡ് താല്ക്കാലികമായി അടക്കുന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. ഡിസംബര്‍ 1, വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിമുതല്‍ രാവിലെ 10 മണിവരെ യാണ് റോഡ് അടയ്ക്കുന്നത്. ഒന്‍പത് മണിക്കൂര്‍ സമയത്തേക്കാണ് റോഡില്‍ ഗതാഗത നിയന്ത്രണം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസില്‍ നിന്ന് താനി ബിന്‍ ജാസിം ഇന്റര്‍ചേഞ്ച് അണ്ടര്‍പാസിലേക്കുള്ള റോഡാണ് താല്‍ക്കാലികമായി അടച്ചത്. 

സര്‍വീസ് റോഡുകളിലും താനി ബിന്‍ ജാസിം ഇന്റര്‍ചേഞ്ച് സിഗ്നലുകളിലും ഗതാഗതം അനുവദിക്കും. അതേസമയം അല്‍ ഷമാലില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഉംലേഖ്ബ ഇന്റര്‍ചേഞ്ചിലെ മേല്‍പ്പാലം താല്‍ക്കാലിമായി അടച്ചിടും. 

അല്‍ ഷമാലില്‍ നിന്നോ അല്‍ മര്‍ഖിയയില്‍ നിന്നോ വരുന്ന യാത്രക്കാര്‍ ദുഹൈല്‍ ഇന്റര്‍ചേഞ്ചിലൂടെ സഞ്ചരിക്കണം. ദോഹയില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് പോകുന്ന യാത്രക്കാര്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലൂടെയുള്ള റോഡുകളിലൂടെ ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ചിലേക്ക് വഴിതിരിഞ്ഞ് പോകണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News