March 13, 2024
March 13, 2024
ദോഹ : ഖത്തറിൽ സബാഹ് അൽ അഹ്മദ് കോറിഡോറിലെ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇൻ്റർസെക്ഷൻ വെള്ളിയാഴ്ച എട്ട് മണിക്കൂറോളം അടച്ചിടുമെന്ന് അഷ്‌ഗാൽ അറിയിച്ചു. മാർച്ച് 15 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണിവരെയാണ് റോഡ് അടച്ചിടുക.
അബു ഹമൂറിലേക്കും പുറത്തേക്കും ഉള്ള സിഗ്നലുകളും അടയ്‌ക്കും. അടച്ചുപൂട്ടൽ സമയത്ത്, മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഇൻ്റർസെക്ഷന് സമീപമുള്ള റോഡുകൾ ഉപയോഗിക്കണമെന്നും അഷ്‌ഗാൽ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F