April 21, 2024
April 21, 2024
ദോഹ: ഖത്തറിലെ റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഒരു മാസത്തേക്ക് താൽക്കാലികമായി അടച്ചിടുന്നു. ഏപ്രിൽ 23 (ചൊവ്വാഴ്ച) മുതൽ ഒരു മാസത്തേക്കാണ് റോഡ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. വാട്ടർ ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്.
അൽ ഖറൈത്തിയാത്തിലും ഇസ്‌ഗാവയിലുമുള്ള (പാക്കേജ് 03) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായാണ് നടപടി. അൽ-ഖറൈത്തിയാത്ത് സ്‌പോർട്‌സ് ക്ലബ്ബിന് സമീപമുള്ള അൽ റുഫാ സെൻ്റ് ഇൻ്റർസെക്ഷനിലെ റോഡാണ് 30 ദിവസത്തേക്ക് അടച്ചിടുന്നത്.
അടച്ചിടൽ സമയത്ത്, വാഹനമോടിക്കുന്നവർക്ക് സെക്രീത്ത് സ്ട്രീറ്റ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F