April 20, 2024
April 20, 2024
ധാക്ക: ബംഗ്ലാദേശിലെ ധാക്ക നോർത്ത് സിറ്റി കോർപ്പറേഷനിലെ (ഡിഎൻസിസി) റോഡിനും പാർക്കിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേര് നൽകാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ബംഗ്ലാദേശിലെത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 150 അംഗ ഖത്തർ പ്രതിനിധി സംഘത്തെയാണ് അമീർ നയിക്കുക. പ്രതിനിധി സംഘം ഏപ്രിൽ 22ന് ബംഗ്ലാദേശിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇസിബി ചാത്താർ മുതൽ കൽഷി ഇൻ്റർസെക്‌ഷൻ വരെയുള്ള റോഡിനും, കൽഷി ബാലൂർ മഠത്തിലെ പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേരിടുമെന്ന് ഡിഎൻസിസി വൃത്തങ്ങൾ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം ഏപ്രിൽ നാലിന് ചേർന്ന ഡിഎൻസിസി 26-ാമത് കോർപ്പറേഷൻ ബോർഡ് യോഗത്തിലാണ് റോഡിനും പാർക്കിനും പേരിടാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.
പാർക്കിൻ്റെയും റോഡിൻ്റെയും നാമഫലകം ഏപ്രിൽ 23ന് ഖത്തർ അമീറിൻ്റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്യുമെന്ന് ഡെയ്‌ലി സൺ ദിനപത്രത്തോട് സംസാരിച്ച ഡിഎൻസിസി സെക്രട്ടറി മുഹമ്മദ് മസൂദ് ആലം സിദ്ദിഖ് പറഞ്ഞു. ഡിഎൻസിസി മേയർ അതിഖുൽ ഇസ്ലാമും അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൻ്റെ പ്രതീകമാണ് പേരിടൽ എന്നും സെക്രട്ടറി വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F