Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അന്താരാഷ്ട ഫുഡ് ഫെസ്റ്റിവൽ കിയോസ്‌കുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

December 31, 2023

news_malayalam_event_updates_in_qatar

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 13-ാമത് രാജ്യാന്തര ഭക്ഷ്യമേളയ്‌ക്കുള്ള കിയോസ്‌കുകളുടെ (QIFF) രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഖത്തർ ടൂറിസം (ക്യു.ടി) അറിയിച്ചു. ഖത്തർ ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി ഗാർഹിക ബിസിനസ്സുകൾക്കും പ്രാദേശിക-അന്തർദേശീയ ഭക്ഷണശാലകൾക്കും കിയോസ്‌കുകൾ പ്രവർത്തിപ്പിക്കാൻ രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

ഫെസ്റ്റിവലിൽ 200 ലധികം ഭക്ഷണ പാനീയ കിയോസ്‌കുകൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. 2024 ജനുവരി 10 മുതൽ ജനുവരി 20 വരെ അൽ ബിദ്ദ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന എക്‌സ്‌പോ 2023 ദോഹയുടെ ഫാമിലി സോണിലാണ് QIFF നടക്കുക. 

അതേസമയം, ഖത്തർ-മൊറോക്കൻ സാംസ്‌കാരിക വർഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളും ചടങ്ങിൽ അവതരിപ്പിക്കും. കൂടാതെ വിശിഷ്ട ഭക്ഷണശാലകൾ, പാചക വിദഗ്‌ദ്ധർ, ഹോസ്പിറ്റാലിറ്റി വിദഗ്ധർ എന്നിവരുടെ ഭക്ഷണവിഭവങ്ങളുടെയും ആകർഷകമായ തത്സമയ പ്രകടനങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News