Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ റൗദത്ത് അൽ ജഹാനിയയിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതായി അഷ്‌ഗാൽ

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മാൾ ഓഫ് ഖത്തറിന്റെയും സെലിബ്രേഷൻസ് റോഡിന്റെയും വടക്ക് റൗദത്ത് അൽ ജഹാനിയ പ്രദേശത്തെ  റോഡുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി  പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.പ്രദേശത്തെ ഗതാഗത സൗകര്യങ്ങളെ മറ്റ് സംയോജിത അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടൊപ്പം ഉൾഭാഗങ്ങളിലേക്കുള്ള പാതകൾ കൂടി ഉൾപെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.

21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ശൃംഖലയുടെ ഭാഗമായി  3.6 കിലോമീറ്റർ നടപ്പാത, സൈക്കിൾ പാതകൾ, തെരുവ് വിളക്കുകൾ, തൂണുകൾ, ദിശാസൂചക ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.പദ്ധതി പ്രദേശത്ത് 3,660 കാറുകൾക്ക് പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News