Breaking News
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  |
പൊരുതി തോറ്റു, ലോക ചെസ്സിൽ ഇന്ത്യയുടെ രമേശ്ബാബു പ്രഗ്നനനന്ദയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി 

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ബാകു: ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിൽ മത്സരിച്ച രമേശ്ബാബു പ്രഗ്നനനന്ദയ്ക്ക്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. അവസാന നിമിഷം വരെ പൊരുതിയാണ് രമേശ്ബാബു പ്രഗ്നനനന്ദ തോൽവി നേരിടേണ്ടി വന്നത്. നോർവെയിലെ ഒന്നാം നമ്പർ താരാമായ മാഗനസ് കാൾസനോട് ടൈബ്രേക്കറിലായിരുന്നു പ്രഗ്നനനന്ദയുടെ തോൽവി. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ടൈബ്രേക്കറില്‍ ഒന്നര പോയിന്‍റ് വ്യത്യാസത്തിലാണ് കാൾസൻ വിജയം നേടിയത്. 

ചെസ്സിൽ ലോകത്തിലെ മൂന്നാം നമ്പർ സ്ഥാനക്കാരനായ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറിൽ അട്ടിമറിച്ചാണ് പ്രഗ്നനനന്ദ ഫൈനലിലെത്തിയത്. കാൾസനും ബോബി ഫിഷറും കഴിഞ്ഞാൽ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരവും, ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നനനന്ദ. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News