Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാൻ : ഖത്തറിൽ സർക്കാർ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു

March 07, 2024

news_malayalam_ramadan_updates_in_qatar

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ ഇൻസ്ടിറ്റ്യുഷൻസ് എന്നിവയുടെ പ്രവൃത്തി സമയമാണ് ഇന്ന് (വ്യാഴാഴ്ച) പ്രഖ്യാപിച്ചത്. ഖത്തർ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹൻനാദിയാണ് പ്രവൃത്തി സമയം വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറക്കിയത്.

സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അഞ്ച് മണിക്കൂറായി നിശ്ചയിച്ചു. ജീവനക്കാരുടെ ഫെലിക്സിബിലിറ്റി അനുസരിച്ച് അഞ്ച് മണിക്കൂർ ജോലി സമയം തിരഞ്ഞെടുക്കാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 

ജീവനക്കാർക്ക് (30 ശതമാനത്തിൽ കവിയാത്ത) ജോലി ആവശ്യകതകളെ ബാധിക്കാതെ വർക്ക് ഫ്രം ഹോം അനുവദിക്കുന്ന സംവിധാനവും റമദാനിൽ നടപ്പാക്കാം. ഖത്തറിലെ അമ്മമാർക്കും വികലാംഗർക്കുമാണ് ഇതിൽ മുൻഗണന.  

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഔദ്യോഗിക പ്രവൃത്തി സമയവും തീയതിയും ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും പിന്നീട് നിശ്ചയിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News