Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ റമദാനിലെ പി എച്ച് സി സിയുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

March 11, 2024

news_malayalam_ramadan_updates_in_qatar

March 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റമദാനിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ (പി എച്ച് സി സി) ആരോഗ്യ സേവനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. 31 ആരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും രാവിലേയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കും.

ഫാമിലി മെഡിസിന്‍ ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും, വൈകിട്ട് 4 മണി മുതല്‍ രാത്രി 12 മണി വരെയും പ്രവര്‍ത്തിക്കും. അല്‍ വക്ര ഹെല്‍ത്ത് സെന്റര്‍ രാവിലെ 8 മണി മുതല്‍ പുലർച്ചെ 12 മണി വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

26 ആരോഗ്യ കേന്ദ്രങ്ങളാണ് റമദാനിൽ പ്രവര്‍ത്തിക്കുകയെന്ന് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു. ഡെന്റല്‍ കെയര്‍ സേവനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 7 മണി മുതല്‍ പുലർച്ചെ 12 മണി വരേയുമാണ് പ്രവര്‍ത്തിക്കുക.

ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളുടെ സമയം ഇങ്ങനെയാണ്:

അല്‍ കരാന ഹെല്‍ത്ത് സെന്റര്‍: രണ്ട് ഷിഫ്റ്റുകള്‍ - രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയും പ്രവർത്തിക്കും

അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍: രണ്ട് ഷിഫ്റ്റുകള്‍ - രാവിലെ 8 മണി മുതല്‍ രാവിലെ 11 മണി വരെയും, വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തിക്കും.

അല്‍ കഅബാന്‍, ലെഗൈ്വരിയ ആരോഗ്യ കേന്ദ്രങ്ങള്‍: രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഒരു ഷിഫ്റ്റ് മാത്രം.

11 ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയവും അടിയന്തര പരിചരണ സേവനങ്ങൾ ലഭ്യമാക്കും. അല്‍ റുവൈസ്, ഉമ്മു സലാല്‍, മുഐതര്‍, അല്‍ മഷാഫ്, അല്‍ സദ്ദ് എന്നിവിടങ്ങളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും, ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ ഷിഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, റൗദത്ത് അല്‍ ഖൈല്‍, അല്‍ കഅബാന്‍, അല്‍ കരാന എന്നിവിടങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രവും സേവനങ്ങള്‍ ലഭ്യമായിരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News