Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പേള്‍ ഐലന്റിൽ റമദാന്‍ ബസാര്‍ ആരംഭിച്ചു 

March 25, 2024

news_malayalam_event_updates_in_qatar

March 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പേള്‍ ഐലന്റില്‍ റമദാന്‍ ബസാര്‍ ആരംഭിച്ചു. ഏപ്രില്‍ 13 വരെ പ്രവര്‍ത്തിക്കുന്ന ബസാറിൽ സന്ദര്‍ശകര്‍ക്ക് ഫുഡ് സ്റ്റാളുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിനോദങ്ങള്‍, റമദാന്‍ ഷോപ്പിംഗ്, വൈവിധ്യമാര്‍ന്ന പാചകരീതികള്‍, എന്നിവയും നടക്കും.

പോര്‍ട്ടോ അറേബ്യയിലെ 2-5 ലാ ക്രോയിസെറ്റില്‍ സ്ഥിതി ചെയ്യുന്ന ബസാര്‍ ശനി മുതല്‍ ബുധന്‍ വരെ ദിവസവും രാത്രി 8:30 മുതല്‍ പുലര്‍ച്ചെ 1 മണി വരെ തുറന്നിരിക്കും. ഉപഭോക്താക്കള്‍ക്ക് വിവിധ രീതികളിലുള്ള അബായകളുടെ ശേഖരവും ഇവിടെയുണ്ട്. 200 മുതല്‍ 450 ഖത്തർ റിയാല്‍ വരെയുള്ള അബായകൾ ഇവിടെ ലഭ്യമാണ്. അബായകള്‍ക്കൊപ്പം എല്ലാ പ്രായക്കാര്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍, കൈകൊണ്ട് നിര്‍മ്മിച്ച വിശിഷ്ട വസ്ത്രങ്ങള്‍, ബാഗുകള്‍, ഹെന്ന കലാരൂപങ്ങള്‍ എന്നിവയും ബസാറിലുണ്ട്. 

ബുഖൂറിന്റെ പ്രത്യേക ശേഖരങ്ങളും വിവിധ തരം ഊദ് എണ്ണയും പെര്‍ഫ്യൂമുകളും ഉള്‍പ്പെടെ വിവിധ പ്രാദേശികവും അന്തര്‍ദേശീയവുമായ സുഗന്ധങ്ങളും ലഭിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഡ്രോയിംഗ്, പെയിന്റിംഗ്, പ്ലേ ആന്‍ഡ് വിന്‍ കിയോസ്‌ക്കുകള്‍, ദൈനംദിന കാര്‍ട്ടൂണ്‍ ക്യാരക്ടര്‍ പരേഡുകള്‍, ലൈവ് മ്യൂസിക് പെര്‍ഫോമന്‍സ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. റമദാന്‍ മധുരപലഹാരങ്ങളും, അറബി, ഇറ്റാലിയന്‍, ഏഷ്യന്‍, ടര്‍ക്കിഷ് വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കിയോസ്‌കുകളും സന്ദർശകർക്ക് രുചിച്ചറിയാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News