Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാനിൽ സൂഖ് വാഖിഫിലെ ലേല സമയം പ്രഖ്യാപിച്ചു 

March 16, 2024

news_malayalam_ramadan_updates_in_qatar

March 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റമദാനിൽ സൂഖ് വാഖിഫിലെ ലേലങ്ങളുടെ സമയം പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും തറാവിഹ് നമസ്‌കാരത്തിന് ശേഷം പക്ഷികൾക്കും പുരാവസ്തുക്കൾക്കുമുള്ള ലേലം നടക്കുമെന്ന് അധികൃതർ അറിയിച്ചു. സൂഖ് വാഖിഫിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷികളുടെ ലേലം പക്ഷി ചന്തയിലും പുരാവസ്തുക്കളുടെ ലേലം അരുമൈല ഹോട്ടലിന് എതിർവശത്തും നടക്കും. സൂഖ് വാഖിഫിലെ ട്രഫിൾ ലേലം ഈസ്റ്റേൺ സ്ക്വയറിൽ എല്ലാ വെള്ളിയാഴ്ചയും രാത്രി 8:30നാണ്.

റമദാനിൽ, സൂഖ് വാഖിഫിലെ സ്റ്റോറുകൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, ഇഫ്താർ സമയം മുതൽ പുലർച്ചെ 1 മണി വരെയും തുറന്നിരിക്കും. ഇഫ്താർ മുതൽ സുഹൂർ സമയം വരെ റെസ്റ്റോറൻ്റുകൾ തുറന്നിരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News