Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ്മാൾ സംഘടിപ്പിച്ച ഖുർആൻ പാരായണ മൽസരം ശ്രദ്ധേയമായി 

March 27, 2024

news_malayalam_grand_mall_updates

March 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്  വുകൈറിൽ  വിദ്യാർത്ഥികൾക്കായി ഖുർആൻ പാരായണം മത്സരം സങ്കെടുപ്പിച്ചു.

റമദാൻ കരീം കാമ്പയി‌നിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു .ജൂനിയർ വിഭാഗത്തിൽ തഹ്‌സിൻ അഹമ്മദ് ,തൽഹ മയമുൻ ,അബ്ദു റഹ്മാൻ തശ്‌രിഫ്‌ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ നേടി .മറിയം നാസിം ,അതിക മുഹമ്മദ് നിഫ്‌റാസ് ,അലി അംജദ് എന്നിവർ സീനിയർ വിഭാഗങ്ങളിലെ  ആദ്യ മൂന്ന് വിജയികളാണ് .

വിജയികളായവർക്ക് സമ്മാനവും ,സർട്ടിഫിക്കറ്റും  നൽകി. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

ഖുർആനിൻ്റെ മാസം കൂടി ആയ വിശുദ്ധ റമദാനിലെ ഖുർആൻ പാരായണത്തിന് വളരെയധികം ആത്മീയ പ്രാധാന്യവും പ്രതിഫലവും ഉണ്ടെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News