Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോക ജല ദിനം: 14 ജല, ശുചിത്വ പദ്ധതികൾ നടപ്പാക്കാൻ ക്യൂആർസിഎസ്

March 24, 2024

news_malayalam_qrcs_updates

March 24, 2024

ഖദീജ അബ്രാർ 

ദോഹ: ലോക ജലദിനത്തോടനുബന്ധിച്ച്, 2024-ൽ 14 ജല-ശുചീകരണ പദ്ധതികൾ നടപ്പാക്കാൻ ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി (ക്യുആർസിഎസ്). കിണറുകളും കുഴൽക്കിണറുകളും കുഴിക്കൽ, അതിന്റെ പുനരുദ്ധാരണം, വാട്ടർ ടാങ്കുകളും സോളാർ പവർ പമ്പുകളും സ്ഥാപിക്കൽ, പൊതു സ്ഥലങ്ങളിൽ വാട്ടർ കൂളറുകൾസ്ഥാപിക്കൽ, ജലസ്രോതസ്സുകൾ കുറവുള്ള പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ടാങ്കർ ട്രക്കുകൾ വിന്യസിക്കൽ, എന്നിവയും പദ്ധതിയിലുണ്ട്. 

ഫലസ്തീൻ, യെമൻ, നൈജീരിയ, സുഡാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ലെബനാൻ, ഇറാഖ് എന്നിവിടങ്ങളിലെ 4,11,000 ആളുകൾക്കാണ്  ജല-ശുചീകരണ പദ്ധതികളിലൂടെ നേട്ടമുണ്ടാകുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 21,959,547 ഖത്തർ റിയാലാണ്.

കുടിവെള്ളം ജീവിതത്തിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ്. അത് പൊതുജനാരോഗ്യ ആവശ്യകതയും, സുസ്ഥിര വികസന ലക്ഷ്യവുമാണ് (SDG). എന്നാൽ, മലിനീകരണം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ എന്നിവയുൾപ്പെടെ സുരക്ഷിതമായ ജലം ലഭിക്കുന്നതിന് ലോകമെമ്പാടുമുള്ള നിരവധി കമ്മ്യൂണിറ്റികൾ വെല്ലുവിളികൾ നേരിടുന്നുണ്ട്.

വയറിളക്കം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ വ്യാപനമാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളിയാവുന്നത്. കുട്ടികളിലും ദുർബലരായ/താഴ്ന്ന വിഭാഗങ്ങളിലും ഇത് കൂടുതൽ അപകടകരമാണ്. 

2023ൽ, ശുചിത്വ കിറ്റുകൾ, വാട്ടർ ബോട്ടിലുകൾ, വാട്ടർ കണ്ടെയ്നറുകൾ, കൊതുക് വലകൾ എന്നിവയുടെ വിതരണം, കുടിവെള്ള ടാങ്കറുകളുടെ വിന്യാസം, ശുചിത്വ ബോധവൽക്കരണം, മഴവെള്ള സംഭരണം, ജല സ്റ്റേഷനുകളുടെയും ജലവിതരണ സംവിധാനങ്ങളുടെയും പരിപാലനവും പുനരുദ്ധാരണവും, ടോയ്ലറ്റ് നിർമാണം എന്നിവ ഉൾപ്പെടെ, വെള്ളവും മലിനജല സൗകര്യങ്ങളും സുരക്ഷിതമാക്കാൻ ക്യുആർസിഎസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 12,325,539 ഖത്തർ റിയാലാണ് ഈ പദ്ധതികളിൽ ചെലവായത്. വനുവാട്ടു, സൊമാലിയ, യെമൻ, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, ഫലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ 419,439 ആളുകൾക്ക് ജീവിതം മെച്ചപ്പെടുത്താൻ അവ സഹായിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News