Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ നീക്കത്തെ ഖത്തർ സ്വാഗതം ചെയ്തു 

October 05, 2023

Malayalam_News_Qatar

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2034ലെ ഫിഫ ലോകകപ്പിന് വേദിയാകണമെന്ന ആഗ്രഹം സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരസ്യ പിന്തുണയുമായി ഖത്തര്‍ രംഗത്തെത്തിയത്. ലോകകപ്പിന് വേദി ലഭിക്കുന്നതിനായി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് സൗദി അറേബ്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 

ലോകത്ത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം. ലോകകപ്പിന് വേദിയാകുന്നതിലൂടെ കായിക രംഗത്തിനൊപ്പം രാജ്യത്തിന്റെ വിവിധ മേഖലകളിലെ മുന്നേറ്റം സാധ്യമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. സര്‍വ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ആഗ്രഹമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് അതിശയകരമായ അനുഭവം സമ്മാനിക്കാന്‍ സൗദി ആഗ്രഹിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോള്‍, മോട്ടോര്‍ സ്പോര്‍ട്സ്, ഗോള്‍ഫ്, ഇ-ഗെയിം, ടെന്നിസ്, ഇക്വസ്ട്രിയന്‍ സ്പോര്‍ട്സ് തുടങ്ങിയ 50 ലേറെ ലോക കായിക മത്സരങ്ങള്‍ക്ക് 2018 മുതല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ആറു തവണ സൗദി ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2023 ഫിഫ ക്ലബ്ബ് ലോകകപ്പിനും 2027 ഏഷ്യന്‍ കപ്പ് ഫൈനലുകള്‍ക്കും സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 

അതേസമയം 2030 ലെ ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളില്‍ സംഘടിപ്പിക്കാനാണ് ഫിഫയുടെ തീരുമാനം. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളിലും ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലുമായി മത്സരങ്ങള്‍ നടത്താനാണ് സാധ്യത.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV
 


Latest Related News