Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാൻ: വാഹനമോടിക്കുന്നവർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക് 

March 14, 2024

news_malayalam_traffic_news_in_qatar

March 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ജാഗ്രതയുടെയും ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു. 

മാർഗ്ഗനിർദ്ദേശങ്ങൾ: 

1. ജാഗ്രത പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും ചെയ്യുക. വേഗതാ പരിധികൾ പാലിക്കുന്നതും നോമ്പ് കാരണം ഡ്രൈവിംഗ് സ്വഭാവത്തെ ബാധിച്ചേക്കാവുന്ന വികാരങ്ങൾ നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണ്.

2. ഇഫ്താർ, സുഹൂർ സമയങ്ങളിൽ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ,അത് കഴിഞ്ഞു മാത്രം യാത്ര തുടരുന്നതാണ് നല്ലത്.

3. കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിന്  മുമ്പ് എല്ലാ ദിശകളിൽ നിന്നും റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തിരക്കുള്ള സമയങ്ങളിൽ നിയുക്ത സീബ്രാ ക്രോസിംഗുകൾ ഉപയോഗിക്കുക.

4. രാത്രിയിൽ കുട്ടികൾ തെരുവുകളിൽ, പ്രത്യേകിച്ച് താമസസ്ഥലങ്ങളോട് ചേർന്ന റോഡുകളിൽ  കളിക്കരുത്. നിയുക്ത കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

5. ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന മരുന്നുകളുടെയോ പദാർത്ഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനമോടിക്കരുത്. വാഹനമോടിക്കാൻ ശരിയായ അവസ്ഥയിൽ എത്തുന്നതുവരെ വിശ്രമിക്കുന്നതാണ് നല്ലത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News