Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു

April 23, 2024

news_malayalam_development_updates_in_gcc

April 23, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ഇസ്താൻബുൾ: ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പുതിയ പദ്ധതി വരുന്നു. ഇറാഖ് വികസന റോഡ് പദ്ധതിയുമായി സഹകരിക്കുന്നതിന് തുർക്കി, ഇറാഖ്, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇന്നലെ (തിങ്കളാഴ്ച) ബാഗ്ദാദിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ്റെ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെയും, 12 വർഷത്തിന് ശേഷം ആദ്യമായി ഇറാഖ് സന്ദർശനത്തിനെത്തിയ എർദോഗൻ്റെയും സാന്നിധ്യത്തിൽ ഓരോ രാജ്യത്തെയും ഗതാഗത മന്ത്രിമാരാണ് കരാറിൽ ഒപ്പിട്ടത്.

ഗൾഫ് രാജ്യങ്ങളെ ഇറാഖ് വഴി തുർക്കിയിലേക്ക് ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ ഹൈവേയും റെയിൽവേ പദ്ധതിയും സ്ഥാപിക്കാനാണ് പദ്ധതി. തുർക്കിയിലൂടെ ഇറാഖിലെ ബസ്ര ഗവർണറേറ്റിലെ അൽ-ഫാവ് തുറമുഖം വഴി അന്താരാഷ്ട്ര വിപണികളിലേക്ക് ചരക്ക് കൊണ്ടുപോകാനും ഇറാഖ്, തുർക്കി, ഗൾഫ് അറബ് രാജ്യങ്ങൾക്ക് പദ്ധതിയുണ്ട്. പുതിയ സംയുക്ത സംരംഭത്തിലൂടെ അൽ-ഫാവ് ഗ്രാൻഡ് പോർട്ട് അതിൻ്റെ സാമ്പത്തിക മേഖലയും വികസിപ്പിക്കും. എഡി പോർട്ട് ഗ്രൂപ്പായ എമിറാത്തി കമ്പനി കഴിഞ്ഞയാഴ്ച പോർട്ട്സ് ഓഫ് ഇറാഖിന്റെ ജനറൽ കമ്പനിയുമായി പ്രാഥമിക കരാറിൽ ഒപ്പുവച്ചിരുന്നു. 

"സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ കരാർ കരാർ സഹായിക്കും. കൂടാതെ പുതിയ ഗതാഗത മാർഗ്ഗം പ്രാദേശികമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുംമെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News