Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
30,000 പൂക്കളിൽ ദേശീയ പതാകയൊരുക്കി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

December 17, 2023

 News_Qatar_Malayalam

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മുപ്പതിനായിരം പൂക്കള്‍ കൊണ്ട് ഏറ്റവും വലിയ ഖത്തർ പതാകയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി.എക്‌സ്‌പോ 2023 ദോഹയുടെ സഹകരണത്തോടെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകരാണ് പതാക നിർമ്മിച്ചത്. ഖത്തറിന്റെ ദേശീയ നിറമായ മെറൂണും വെ​ള്ള​യും നി​റ​ത്തി​ൽ അ​ടു​ക്കി​വെ​ച്ച പൂ​ക്ക​ൾ​കൊ​ണ്ട് അ​ൽ അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ ​ഏ​രി​യ​യി​ൽ എ​ക്സ്​​പോ ഹൗ​സി​ന് അ​രി​കി​ലാ​യാ​ണ് പ​താ​ക പ്രദർശിപ്പിച്ചത്.

ضمن احتفالات اليوم الوطني للدولة 2023، مشاركة 50 متطوعاً من #الهلال_الأحمر_القطري في فعالية صنع أكبر علم قطري مؤلف من 300,000 زهرة، بالتعاون مع إكسبو 2023 الدوحة @Expo2023Doha pic.twitter.com/JY8XEDklh8

— الهلال الأحمر القطري (@QRCS) December 14, 2023

 

2023 ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് പൂക്കൾ കൊണ്ടുള്ള പതാക ഉണ്ടാക്കിയത്. പതാക നിർമ്മിക്കുന്നതിന്റെയും അതിനായി പ്രവൃത്തിച്ചവരുടെയും ചിത്രങ്ങൾ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News