Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി

April 15, 2024

news_malayalam_developments_updates_in_qatar

April 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കൻ്റിൽ ഇന്ന് (തിങ്കളാഴ്ച) നടന്ന രണ്ടാം മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. 

ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, നിലവിലുള്ളത് വിപുലീകരിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.. ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, പ്രാദേശിക ബന്ധം, സഹകരണം എന്നിവ സംബന്ധിച്ച കരട് കരാറിൻ്റെ വിശദാംശങ്ങൾ  ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജിസിസി രാജ്യങ്ങളിലെ മന്ത്രിതല സമിതി ഇതിന്  പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

2022 സെപ്തംബറിൽ നടന്ന ആദ്യത്തെ യോഗത്തിൽ സഹകരണ പ്രക്രിയയിൽ നിർണായക ഘട്ടം പിന്നിട്ടിരുന്നു. സമീപകാല വാർഷിക സെഷനുകളിൽ ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധി, തീവ്രവാദ ഭീഷണികൾ, ഇസ്‌ലാമോഫോബിയ തുടങ്ങിയ ആഗോള വെല്ലുവിളികൾക്കിടയിലാണ് സംയുക്ത മന്ത്രിതല യോഗം ഇന്ന് നടന്നത്. പ്രാദേശിക സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിന് മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഫലപ്രദമായ ഇടപഴകലും ഏകോപനവും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യവും, സംയുക്ത പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകേണ്ടതിൻറെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വ്യാപാര, വ്യാവസായിക, കാർഷിക മേഖലകളിലെ പൊതുവെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾക്ക് പുറമെ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തു നിന്ന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. 

ജിസിസി രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള 2023-2027ലെ സംയുക്ത പ്രവർത്തന പദ്ധതിയാണ് കരാർ മുന്നോട്ടുവെക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ചൂണ്ടിക്കാട്ടി. ഇത് ആദ്യ സംയുക്ത മന്ത്രിതല യോഗത്തിലും, ജിസിസി രാജ്യങ്ങളിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും  നേതാക്കളുടെ ഉച്ചകോടിയിലും അംഗീകരിച്ചിരുന്നു. ഇതിലൂടെ എല്ലാ സഹകരണ മേഖലകളിലും പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, രാഷ്ട്രീയ, സുരക്ഷാ ഏകോപന മേഖലകളിലെ ധാരണകളും നിർദ്ദേശങ്ങളും പഠിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. സാമ്പത്തിക സ്ഥാപനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയിൽ വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. കൂടാതെ ആരോഗ്യ മേഖലകളിലും മറ്റ് മേഖലകളിലും സുസ്ഥിര വികസനം കൈവരിക്കുന്നതിനും രാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വസനീയമായ പ്രാദേശിക, ആഗോള മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ ഏറ്റെടുക്കുന്ന ദൗത്യങ്ങൾ സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News