Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീന് ഐക്യദാർഢ്യം; വാഷിംഗ്ടൺ ഡി.സിയിൽ ഖത്തർ എംബസിയുടെ ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കി

December 02, 2023

 Qatar_News_Malayalam

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്ടൺ: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഷിംഗ്ടൺ ഡിസിയിലെ ഖത്തർ എംബസിയുടെ ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കി.

“2023 ഡിസംബർ 6-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടക്കാനിരുന്ന ദേശീയ ദിനാഘോഷം റദ്ദാക്കാൻ തീരുമാനിച്ചതായി നിങ്ങളെ അറിയിക്കുന്നു; പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കുള്ള റദ്ദാക്കൽ അറിയിപ്പിൽ എംബസി പറഞ്ഞു.

അതേസമയം, ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിലും ദേശീയ ദിനാഘോഷങ്ങൾ മാറ്റിവച്ചതായി ഖത്തർ ഡിഫെൻസ് മന്ത്രാലയം അറിയിച്ചിരുന്നു. ഫലസ്തീനിൽ വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ ഗസയിലുള്ളവർക്കായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഈ മാറ്റിവയ്ക്കൽ എന്നായിരുന്നു ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഖാലിദ് അൽ-അത്തിയ പറഞ്ഞത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News