Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുട്ടികൾ പരാജയപ്പെടാനും ശീലിക്കണമെന്ന് ഗോപിനാഥ്‌ മുതുകാട്,എട്ടാമത് മലയാളി സമ്മേളനത്തിന് ദോഹയിൽ ഉജ്വല തുടക്കം

November 17, 2023

News_Qatar_Malayalam

November 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പരാജയമാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്. അത് കൊണ്ട് ജീവിതത്തിൽ പരാജയപ്പെടാനും പരിശീലിക്കണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൽ ടീൻ ആൻഡ് പാരന്റ്സ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് എവിടെ ആയിരുന്നാലും മാതൃഭാഷയെ നെഞ്ചോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ മക്കളെ അവരായി വളർത്താനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. മറ്റുള്ളവരെ പോലെ അവരെ വളർത്താൻ ആഗ്രഹിക്കുന്നതാണ് അവരുടെ വ്യക്തിത്വം തകക്ർകുന്നത്.  രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃക ആകുമ്പോഴാണ് രക്ഷാകർതൃത്വം അർത്ഥപൂർണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. 

സഹർ ഷമീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഡോ.റസീൽ നന്ദി രേഖപ്പെടുത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News