Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മലയാളി സമ്മേളന സുവനീർ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു

November 17, 2023

Malayalam_News_Qatar

November 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എട്ടാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീർ പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റിജിണൽ ഹെഡ് സന്തോഷിന് ആദ്യ പതി നൽകി പ്രകാശനം ചെയ്തു. ചെയർമാൻ ഡോ. സാബു കെ സി സുവനീറിനെ പരിചയപ്പെടുത്തി.

പ്രമുഖ എഴുത്തുകാരായ സച്ചിദാനന്ദൻ, കെ ഇ എൻ, പി കെ പാറക്കടവ്, എൻ പി ഹാഫിസ് മുഹമ്മദ്‌, ജയചന്ദ്രൻ മൊകേരി, പി രാമൻ, മുഞ്ഞിനാട് പത്മകുമാർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, പവിത്രൻ തീക്കുനി, ഷീല ടോമി, മുഖ്താർ ഉദരംപൊയിൽ തുടങ്ങിയവരുടെയും ഖത്തറിലെ സഹൃദയരുടെയും രചനകൾ ഉൾപ്പെടുത്തിയാണ് സമ്മേളന സുവനീർ ഒരുക്കിയത്.

ചടങ്ങിൽ അഷ്‌റഫ്‌ മടിയാരി, നസീർ പാനൂർ, തൻസീം കുറ്റ്യാടി, ഷമീർ ടി.കെ, മുനീർ ഒ കെ, നസീഹ മജീദ്, ജസീല നാസർ, ഷാഹുൽ നമണ്ട, ഷറഫ് പി ഹമീദ്,ഷമീർ വി ടി, നാസിറുദ്ധീൻ ചെമ്മാട് എന്നിവരും പങ്കെടുത്തു.

സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുമെന്ന്  സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News