Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എട്ടാം ഖത്തര്‍ മലയാളി സമ്മേളനം 17ന്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഗോപിനാഥ് മുതുകാടും പങ്കെടുക്കും

November 11, 2023

Qatar_Malayalam_News

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന് (വെള്ളിയാഴ്ച) രാവിലെ എട്ടുമുതല്‍ രാത്രി 9.30വരെ ആസ്‌പെയര്‍ സ്‌പോര്‍ട്‌സ് സിറ്റിയിലെ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ നടക്കും. നാല് സെഷനുകളായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങിയ സദസ്സുമായി സംവദിക്കും. ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന കുടുംബ സെഷനില്‍ പി എം എ ഗഫൂര്‍, ഡോ. അജു എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തും. 

വൈകിട്ട് നടക്കുന്ന മാധ്യമ സെമിനാറില്‍ രാജീവ് ശങ്കരന്‍, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിക്കും. കെ.മുരളീധരന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ആലങ്കോട് ലീലാകൃഷ്ണന്‍, ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറഇലോസ്, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.മല്ലിക എംജി തുടങ്ങിയവര്‍ സംസാരിക്കും. 

കാത്തുവെക്കാം സൗഹൃദതീരം എന്നതാണ് ഇത്തവണത്തെ സമ്മേളനം പ്രമേയം. വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളും സമ്മേളനത്തില്‍ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവേശനം സൗജന്യമാണ്. 

രജിസ്‌ട്രേഷന്‍ ലിങ്ക്: https://tinyuri.com/qmc2023 

സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, മുഖ്യരക്ഷാധികാരി എ പി മണികണ്ഠന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, പബ്ലിസിറ്റി ചെയര്‍മാന്‍ മുഹമ്മദ് സിയാദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി റഷീദലി വി പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News