Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ലുസൈല്‍ ട്രാം സര്‍വീസ് വിപുലീകരിച്ചു; തിങ്കളാഴ്ച മുതല്‍ പുതിയ പിങ്ക് ലൈന്‍ ആരംഭിക്കും

April 06, 2024

news_malayalam_lusail_tram_to_expands_operations

April 06, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറില്‍ ലുസൈല്‍ ട്രാമിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. മെട്രോ ട്രാം അധികൃതര്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 8, 2024, തിങ്കളാഴ്ച മുതല്‍ പുതിയ പിങ്ക് ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓറഞ്ച് ലൈന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലൂസൈല്‍ ട്രാമിന്റെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു.

പുതിയ പത്ത് ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളാണുള്ളത്. നൈഫ, ഫോക്‌സ് ഹില്‍സ് സൗത്ത്, ഡൗണ്‍ടൗണ്‍ ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്‌സ് ഹില്‍സ് - നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക് - നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന്‍.

തുടക്കത്തില്‍ ലെഗ്‌തൈഫിയ മുതല്‍ സീഫ് ലുസൈല്‍ - നോര്‍ത്ത് വരെ പിങ്ക് ലൈന്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. പിന്നീട് അല്‍ സദ് പ്ലാസ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപിക്കും. 
 
ദോഹ മെട്രോയുടെ സര്‍വീസ് സമയത്തില്‍ ലുസൈല്‍ ട്രാമും പ്രവര്‍ത്തിക്കും. ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴാഴ്ചകളില്‍ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും ട്രാമുകള്‍ പ്രവര്‍ത്തിക്കും. അതേസമയം റമദാനില്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News